Wednesday December 07, 2016
Latest Updates

കീമോ തെറാപ്പി നടത്തിയവരില്‍ പ്രയോഗിച്ച മരുന്ന് കമ്പനി പിന്‍വലിച്ചു, എച്ച് എസ് ഇ വഴി ചികിത്സ നേടിയവര്‍ പ്രതിസന്ധിയിലായി

കീമോ തെറാപ്പി നടത്തിയവരില്‍ പ്രയോഗിച്ച മരുന്ന് കമ്പനി പിന്‍വലിച്ചു, എച്ച് എസ് ഇ വഴി ചികിത്സ നേടിയവര്‍ പ്രതിസന്ധിയിലായി

ഡബ്ലിന്‍:ഉപയോഗരഹിതമായ കീമോ തെറാപ്പി മരുന്നുകള്‍ രോഗികളില്‍ പ്രയോഗിച്ചത് സംബന്ധിച്ച സംഭവത്തില്‍ എച്ച് എസ് ഇയും പ്രതികൂട്ടിലായി.
കഴിഞ്ഞ ആഴ്ച ചില കമ്പനികള്‍ വിതരണം ചെയ്ത കീമോതെറാപ്പി മരുന്നുകള്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്ന് ഈ മരുന്ന് ഉപയോഗിച്ച 200ലധികം രോഗികളുമായി എച്ച് എസ് സി ബന്ധപ്പെട്ടു കഴിഞ്ഞു.ഡബ്ലിനിലെ ഫാനിന്‍ കോമ്പൗണ്ടിംഗ് തങ്ങള്‍ നിര്‍മ്മിക്കുന്ന ചില മരുന്നുകളില്‍ സ്റ്റെറിലിറ്റ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ മരുന്നുകള്‍ മടക്കി വിളിക്കാന്‍ ഉത്തരവ് നല്‍കിയത്. 

പതിവ് നിലവാര പരിശോധനയിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. മരുന്നുകള്‍ ഉപയോഗിച്ച എല്ലാ രോഗികളെയും ബന്ധപ്പെടാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ തിരിച്ചു വിളിക്കലിലൂടെ രോഗികള്‍ക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് എച്ച് എസ് സി ക്ഷമചോദിച്ചു. ഇതോടൊപ്പം തങ്ങള്‍ക്ക് സാധാരണ ഉണ്ടാകുന്നതില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നു എ്ങ്കില്‍ എത്രയും വേഗം ആശുപത്രികളുമായി ബന്ധപ്പെടാനും രോഗികളോട് എച് എസ് സി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മതിയായ പരിശോധനകള്‍ നടത്താതെ മരുന്നുകള്‍ ആശുപത്രികളിലേക്ക് അയച്ചതില്‍ രോഗികളുടെ ബന്ധുക്കളില്‍ പലരും രോക്ഷാകുലരാണ്. 

Scroll To Top