Sunday December 11, 2016
Latest Updates

എച്ച്.എസ്.ഇ പ്രതിദിനം 1.6 മില്യന്‍ യൂറോ വീതം പാഴാക്കുന്നു

എച്ച്.എസ്.ഇ പ്രതിദിനം 1.6 മില്യന്‍ യൂറോ വീതം പാഴാക്കുന്നു

ഡബ്ലിന്‍: എച്ച്.എസ്.ഇ പ്രതിദിനം 1.6 മില്യന്‍ യൂറോ വീതം പാഴ്‌ചെലവ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ അധികമായാണ് ഈ തുക ചെലവഴിക്കുന്നത്. ഈ വര്‍ഷം 9 മാസത്തിനിടെ എച്ച്.എസ്.ഇ 432 മില്യന്‍ യൂറോയാണ് ചെലവഴിച്ചത്. എച്ച്.എസ്.ഇയുടെ അധിക ചെലവ് ഈ രീതിയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ എച്ച്.എസ്.ഇയുടെ അധിക ചെലവ് 510 മില്യന്‍ യൂറോയാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അധിക ചെലവ് കുറയ്ക്കാന്‍ എച്ച്.എസ്.ഇ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 
അധികമായി ചെലവഴിക്കുന്ന തുകയുടെ 42 ശതമാനവും ഏജന്‍സി ജീവനക്കാര്‍ക്ക് നല്‍കുന്ന തുകയാണ്. എച്ച്.എസ്.ഇയുടെ വെയ്റ്റിംഗ് ലിസ്റ്റ് അനന്തമായി നീളുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ചികിത്സ തേടി എട്ടു മാസത്തിലധികം വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധന ഉണ്ടായി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും വര്‍ധന ഉണ്ടായത്.

Scroll To Top