Saturday December 10, 2016
Latest Updates

ഇതാ വരുന്നു അടുത്ത തിരിച്ചറിയല്‍ കാര്‍ഡ് ! എച്ച് എസ് ഇ പദ്ധതി പ്രഖ്യാപിച്ചു 

ഇതാ വരുന്നു അടുത്ത തിരിച്ചറിയല്‍ കാര്‍ഡ് ! എച്ച് എസ് ഇ പദ്ധതി പ്രഖ്യാപിച്ചു 

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയന്‍ വിമാന യാത്രികര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തയാറെടുക്കുന്നതായി വാര്‍ത്തകള്‍ വന്ന് ദിവസങ്ങള്‍ക്കകം ഇതാ അടുത്ത തിരിച്ചറിയല്‍ കാര്‍ഡ്.ഇത്തവണ എച്ച് എസ് ഇ യാണ് പൗരന്മാര്‍ക്ക് നിര്‍ബന്ധിത തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്നത്.അയര്‍ലണ്ടിലെ ഓരോ വ്യക്തികള്‍ക്കും ആരോഗ്യ മന്ത്രാലയം തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ തീരുമാനിച്ചു.ആരോഗ്യ സേവനത്തിനും, ആശുപത്രി ആവശ്യങ്ങള്‍ക്കും ഹെല്‍ത്ത് സര്‍വ്വീസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപകാരപ്പെടുമെന്ന് എച്ച്എസ്ഇ അറിയിച്ചു.

മാതാപിതാക്കളുടെ പേര്, ജനന തീയ്യതി, ലിംഗം, വിലാസം, പൗരത്വം തുടങ്ങിയ കാര്യങ്ങളാണ് ഹെല്‍ത്ത് സര്‍വ്വീസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്നതിന് വേണ്ടി ശേഖരിക്കുന്നതെന്നും അയര്‍ലണ്ടിലുടനീളം സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഇത് ഉപയോഗിക്കാമെന്നും എച്ച്എസ്ഇ അധികൃതര്‍ അറിയിച്ചു.

 

ഹെല്‍ത്ത് സര്‍വ്വീസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഒരു ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡു മാത്രമാവില്ലെന്നുംഎച്ച്എസ്ഇ അധികൃതര്‍ വ്യക്തമാക്കി. പിപിഎസ് നമ്പര്‍ വ്യക്തിപരമായ ആരോഗ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും പബ്ലിക്ക് സര്‍വീസിന് ഉപയോഗിക്കാന്‍ മാത്രം ഉണ്ടാക്കിയിരിക്കു ന്നതാണെന്നും അധിക്യതര്‍ പറഞ്ഞു. 

Scroll To Top