Tuesday September 25, 2018
Latest Updates

വൃദ്ധ ദമ്പതികളെ വേര്‍പ്പെടുത്താന്‍ ഇടയാക്കി ഒരാള്‍ക്ക് മാത്രം ഫെയര്‍ ഡീലില്‍ പ്രവേശനം നല്‍കിയ പിഴവ് പരിഹരിക്കുമെന്ന് സര്‍ക്കാര്‍

വൃദ്ധ ദമ്പതികളെ വേര്‍പ്പെടുത്താന്‍ ഇടയാക്കി ഒരാള്‍ക്ക് മാത്രം ഫെയര്‍ ഡീലില്‍ പ്രവേശനം നല്‍കിയ പിഴവ് പരിഹരിക്കുമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍ :ഒരാള്‍ക്ക് മാത്രം നഴ്സിംഗ് ഹോമില്‍ പ്രവേശനം നല്‍കി വൃദ്ധ ദമ്പതികളെ പിരിക്കാനുള്ള സര്‍ക്കാരിന്റെ ‘ഫെയര്‍ ഡീല്‍’ പദ്ധതി വിവാദത്തിലായതോടെ പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്

ആറു പതിറ്റാണ്ടോളം ഒന്നായിക്കഴിഞ്ഞ മൈക്കിള്‍(90)-കാത്ലീന്‍(85)ദമ്പതികളെയാണ് ആരോഗ്യ പരിചരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവില്‍ രണ്ടാക്കിയത്.

വൃദ്ധദമ്പതികളും മകന്‍ ടോമും ആര്‍ടിഇ റേഡിയോയുടെ ലൈവ് ലൈന്‍ പ്രോഗ്രാമിലാണ് അത്ര ഫെയറല്ലാത്ത സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.ഇരുവരും ഫെയര്‍ ഡീല്‍ പദ്ധതി പ്രകാരം നഴ്സിംഗ് ഹോം പ്രവേശനത്തിന് മാര്‍ച്ചില്‍ അപേക്ഷ നല്‍കിയിരുന്നു.മൈക്കിളിന്റെ അപേക്ഷ സ്വീകരിച്ച അധികൃതര്‍ കാത് ലീന്റെ അപേക്ഷ നിരസിച്ചു.

പുറത്ത് കഴിയാന്‍ വേണ്ടത്ര ശേഷിയും സ്വാതന്ത്ര്യവുമുണ്ടെന്ന കാരണം കണ്ടെത്തിയാണ് അപേക്ഷ എച്ച് എസ് ഇ ഇവരുടെ തള്ളിയത്.ദീര്‍ഘകാല പരിചരണം ആവശ്യമുണ്ടെന്ന ജിപിയുടെ സര്‍ട്ടി ഫിക്കറ്റൊന്നും അധികഡതര്‍ പരിഗണിച്ചില്ല.’63 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആദ്യമായാണ് ഞങ്ങള്‍ വേര്‍പിരിയുന്നത്’ നിരാശ കലര്‍ന്ന വിറയാര്‍ന്ന സ്വരത്തിലാണ് മൈക്കിള്‍ റേഡിയോയിലൂടെ സംസാരിച്ചത്.’രാത്രി മുഴുവന്‍ എനിക്കുറങ്ങാനായില്ല.എല്ലാ ദിവസവും പുലര്‍ച്ചെ നാലുമണിക്കുണരാറുള്ള ഞാന്‍ പക്ഷേ മൂന്നുമണിക്കുണര്‍ന്നു.എന്തു ചെയ്യാനാണ്,ആദ്യം പ്രാര്‍ഥിച്ചു.പിന്നെ കരഞ്ഞു. വല്ലാത്തൊരു പേടി സ്വപ്നമാണ് കാതലീനെ എന്നില്‍ നിന്നും അകറ്റിയത് .’ മൈക്കിളിന് സങ്കടം അടക്കാനാവുന്നില്ല.

‘പകല്‍സമയം അതിലും ഭീകരമാണ്.എന്റെ ശിരസ്സിനുള്ളില്‍ തീ പടര്‍ന്ന ഫീലാണ്.എനിക്കിത് താങ്ങാനാവുന്നില്ല. സ്നേഹമയിയായ എന്റെ കാതലീന്‍,ഞങ്ങള്‍ പരസ്പരം വല്ലാതെ സ്നേഹിച്ചിരുന്നു.. ഇത് സഹിക്കാനാവുന്നില്ല..രാജ്യത്തെ വിശ്വസ്ഥ പൗരന്മാരായ ഞങ്ങളെ ഇങ്ങനെ വേര്‍പിരിയാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്നത് ശരിയാണോ’-രോഷവും ദു:ഖവും അടക്കാനാവാതെ മൈക്കിള്‍ ചോദിക്കുന്നു.

കാതലീനും റേഡിയോയില്‍ സംസാരിച്ചു . ഭര്‍ത്താവില്ലാതെ തനിക്കും ജീവിക്കാനാവില്ലെന്ന് അവരും പറഞ്ഞു.ഏപ്രിലില്‍ ബാക്ടീരിയാ ബാധയെ തുടര്‍ന്ന് ഹോസ്പിറ്റലിലായിരുന്നു ഇവര്‍. ഇപ്പോള്‍ യാതോരു ചികില്‍സയും ചെയ്യുന്നില്ല.ഫെയര്‍ ഡീല്‍ പദ്ധതിയില്‍ അപേക്ഷിക്കുന്നതുവരെ അച്ഛനെയും അമ്മയേയും എല്ലാ കാര്യത്തിലും സഹായിച്ചിരുന്നതായി മകന്‍ ടോം പറഞ്ഞു.അമ്മയുടെ അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കിയതായും ടോം വെളിപ്പെടുത്തി.അമ്മയ്ക്ക് നീണ്ട കാല പരിചരണം ആവശ്യമാണെന്ന ജിപിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു.ആര്‍ത്രൈറ്റീസ് ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ മൂലം വേദന അനുഭവിക്കുന്നയാളാണ് എന്റെ അമ്മ ,അതൊന്നും അവര്‍ പരിഗണിച്ചില്ല.-ടോം പറഞ്ഞു.

സംഭവം മാധ്യങ്ങളില്‍ വാര്‍ത്തയായതോടെ എച്എസ്ഇ പ്രശ്നത്തില്‍ ഇടപെട്ടു. വെക്സ്ഫോര്‍ഡിലെ കമ്മ്യൂണിറ്റി ഹെല്‍ത് കെയര്‍ ഓര്‍ഗനൈസേഷന്‍ ഈ കുടുംബവുമായി ബന്ധപ്പെട്ട് എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് എച്എസ് ഇ വക്താവ് പറഞ്ഞു.

ഫെയര്‍ ഡീലിനെക്കുറിച്ച് അറിഞ്ഞിരിക്കാം :
ദീര്‍ഘകാല പരിചരണം ആവശ്യമുള്ളവരെ നഴ്സിംഗ് ഹോമുകളില്‍ സംരക്ഷിക്കുന്നത്തിനുള്ള സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതിയാണ് ഫെയര്‍ ഡീല്‍.പബ്ലിക് -സ്വകാര്യ നേഴ്സിംഗ് ഹോമുകളുമായി സഹകരിച്ചുള്ള പദ്ധതിയാണ് ഇത്.

നാഷണല്‍ ട്രീറ്റ്മെന്റ് ഫണ്ടുമായുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരമുള്ള തുകയേ സ്വകാര്യ നേഴ്സിംഗ് ഹോമുകള്‍ക്ക് ചികില്‍സയ്ക്കായി ഈടാക്കാനാകൂ.ഗുണഭോക്താവ് ഒരു വിഹിതം മുടക്കണം. ബാക്കി തുക മുഴുവനും സര്‍ക്കാര്‍ നല്‍കും.2

009ലെ നേഴ്സിംഗ് ഹോംസ് സപ്പോര്‍ട്ട് സ്‌കീം ആക്ട് പ്രകാരം എച്എസ്ഇ നടപ്പാക്കുന്ന പദ്ധതിയാണ് ഇത്. ഫെയര്‍ ഡീല്‍ അപേക്ഷ അംഗീകരിക്കുന്നതിനു മുമ്പ് അപേക്ഷകന് സര്‍ക്കാരില്‍ നിന്ന് നേഴ്സിംഗ് ഹോമിനായി പണമൊന്നും സ്വീകരിക്കാനാവില്ല.പബ്ലിക് നേഴ്സിംഗ് ഹോമുകള്‍ക്ക് ആഴ്ച തോറുമാണ് ചെലവുകള്‍ നല്‍കുന്നത്.

Scroll To Top