Friday January 20, 2017
Latest Updates

ഹൃത്വിക് റോഷന് ഷൂട്ടിംഗിനിടെ പരുക്ക്

ഹൃത്വിക് റോഷന് ഷൂട്ടിംഗിനിടെ പരുക്ക്

ന്യൂഡല്‍ഹി : ബോളിവുഡ് താരം ഹൃത്വിക് റോഷന് ഷൂട്ടിംഗിനിടെ പരുക്ക്. പുതിയ ചിത്രമായ മൊഹെന്‍ജൊ ദാരോയുടെ ഷൂട്ടിങിനിടെയാണ് താരത്തിന് പരുക്കേറ്റത്. അസ്ഥിക്ക് പൊട്ടലേറ്റ താരത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.

ഇക്കാര്യം ഹൃത്വിക് റോഷന്‍ തന്നെയാണ് അരാധകരെ അറിയിച്ചത്. മൊഹെന്‍ജോ ദാരോ ഇതിഹാസ പ്രണയകഥയാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായിക. അശുതോഷ് ഗൗരികറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016 ഓഗസ്റ്റ് 16ന് ചിത്രം തിയെറ്ററുകളിലെത്തും.

Scroll To Top