Monday December 05, 2016
Latest Updates

താല ആശുപത്രിക്കെതിരെ ഹിക്വ,രോഗികളുടെ സുരക്ഷ പരിഗണിയ്ക്കുന്നില്ലെന്നു കണ്ടെത്തല്‍ 

താല ആശുപത്രിക്കെതിരെ ഹിക്വ,രോഗികളുടെ സുരക്ഷ പരിഗണിയ്ക്കുന്നില്ലെന്നു കണ്ടെത്തല്‍ 

ഡബ്ലിന്‍: താല ആശുപത്രിയില്‍ ഹിക്വ നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ ആശുപത്രി ഉപകരണങ്ങള്‍ കണ്ടെത്തി. ഈ വര്‍ഷം ജൂലൈയിലും ഓഗസ്റ്റിലും നടത്തിയ പരിശോധനയുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടത്. രോഗികളുടെ ജീവന് പോലും ഭീഷണിയാകാവുന്ന വിധം വൃത്തിഹീനമായ അന്തരീക്ഷമാണ് ആശുപത്രിയില്‍ കണ്ടെത്തിയതെന്ന് ഹിക്വ വ്യക്തമാക്കി. രണ്ടു തവണയായി നടത്തിയ പരിശോധനയില്‍ മൈക്രോബയോളജി വിഭാഗത്തില്‍ ആവശ്യത്തിന് സൌകര്യങ്ങളില്ലെന്നും രോഗികളുടെ സുരക്ഷ പോലും പരിഗണിക്കാതെ വൃത്തിഹീനമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി.

ആശുപത്രി ഉപകരണങ്ങള്‍ വൃത്തിയാക്കുന്നതില്‍ കുറ്റകരമായ വീഴ്ച വരുത്തിയതായി കണ്ടെത്തി. ഉപകരണങ്ങള്‍ അണുവിമുക്തമകകുന്നതിനുള്ള പ്രതിദിന ക്ലീനിംഗ് ചെക്ക് ലിസ്റ്റ് അപൂര്‍ണ്ണമായിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഉപകരണങ്ങള്‍ വൃത്തിയാക്കുന്ന ചുമതലയുള്ള ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്‌റ്മാരെക്കൊണ്ട് രോഗികളെ പരിചരിക്കുന്ന ജോലിയും ചെയ്യിക്കുന്നു. ഇത്മൂലം അവര്‍ക്ക് ഉപകരണങ്ങള്‍ വൃത്തിയാക്കുന്ന ജോലി ചെയ്യാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ചെലവു ചുരുക്കലിന്റെ ഭാഗമായി ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ എണ്ണം ഇനിയും വെട്ടിച്ചുരുക്കുമെന്നാണ് റിപ്പോര്‍ട്ട്. അത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും.

ഐസോലേഷന്‍ റൂമിലെ പ്രെഷര്‍ ലെവല്‍ നിയന്ത്രിക്കുന്നതിനുള്ള സ്വിച്ച് ആര്‍ക്കും നിയന്ത്രിക്കാനാകുന്ന വിധമാണ് സ്ഥാപിച്ച്ചിരിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ഇത് അണുബാധ വ്യാപിക്കുന്നതിനു കാരണമായേക്കാം. പ്രെഷര്‍ ലെവല്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ഓഗസ്റ്റില്‍ നടന്ന പരിശോധനയിലും വീണ്ടും വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തിയിരുന്നു

Scroll To Top