Friday December 09, 2016
Latest Updates

ഹൌത്ത് സന്ദര്‍ശിക്കുന്നവര്‍ക്ക് സേനയുടെ മുന്നറിയിപ്പ് 

ഹൌത്ത് സന്ദര്‍ശിക്കുന്നവര്‍ക്ക് സേനയുടെ മുന്നറിയിപ്പ് 

ഡബ്ലിന്‍ :മോശം കാലാവസ്ഥ മൂലം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഹാര്‍ബറിലെ തുറന്ന ഭാഗത്തുകൂടി ആളുകള്‍ നടക്കുന്നത് ഒഴിവാക്കണമെന്ന് ഐറിഷ് കോസ്റ്റ് ഗാര്‍ഡിന്റെ ഹൌത്ത് യൂണിറ്റ് ആവശ്യപ്പെട്ടു.

ഉയര്‍ന്നുപൊങ്ങിയ തിരമാലകള്‍ ഹാര്‍ബറില്‍ നില്‍ക്കുന്നയാളുകളെ കടലിലേക്ക് വലിച്ചെറിയന്‍ മാത്രം ശക്തിയുള്ളതാവാമെന്നും നിരവധിയാളുകള്‍ ഇത്തരത്തില്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നും ഹൌത്ത് കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് കോളിന്‍ മുറേ സാക്ഷ്യപ്പെടുത്തുന്നു.

നേരത്തെ, കോസ്റ്റ് ഗാര്‍ഡ് എടുത്ത ചില ഫോട്ടോകളില്‍ ആളുകള്‍ പ്രദേശത്ത് കൊച്ചുകുട്ടികളെയടക്കം കൊണ്ടുവന്ന് അപകടകരമാം വിധം ഉല്ലാസങ്ങളില്‍ ഏര്‍പ്പെടുന്നതായി വ്യക്തമായിരുന്നു. ആളുകള്‍ ഇങ്ങനെ സ്വന്തം ജീവന്‍ അപകടത്തില്‍പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 999,112 എന്നീ നമ്പറുകളില്‍ വിളിച്ച് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടണമെന്നും സേന അറിയിച്ചു.howt
രാജ്യത്തൊട്ടാകെ ഈ ആഴ്ച്ചയിലെ കൂടുതല്‍ ദിവസങ്ങളിലും മഴ പെയ്യാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Scroll To Top