Friday December 09, 2016
Latest Updates

പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

പാര്‍ക്കിന്‍സണ്‍സ് രോഗം നാഡീവ്യൂഹ വ്യവസ്ഥക്ക് തകരാറുണ്ടാക്കുന്ന സങ്കീര്‍ണ്ണമായ രോഗാവസ്ഥയാണ്. പലപ്പോഴും രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗാവസ്ഥ സങ്കീര്‍ണ്ണമാകുവാന്‍ കാരണമായി തീരുന്നത്. രോഗം എളുപ്പത്തില്‍ എങ്ങിനെയെല്ലാം തിരിച്ചറിയാം എന്ന് പരിശോധിക്കാം.

ലോകത്തില്‍ 500 ല്‍ ഒരാള്‍ക്കു വീതം പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നാണ് കരുതപ്പെടുന്നത്. 50 വയസില്‍ കൂടുതലുള്ളവരിലാണ് ആദ്യകാലങ്ങളില്‍ രോഗം കാണപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ചെറുപ്പക്കാരിലും സര്‍വ്വസാധാരണമാണ്. പുരുഷന്‍മാരിലാണ് രോഗം പ്രധാനമായും കാണപ്പെടുന്നത്.

തലച്ചോറിലെ സബ്സ്റ്റാന്‍ഷിയ എന്നു വിളിക്കപ്പെടുന്ന ഭാഗത്തെ കോശങ്ങള്‍ നശിക്കുന്നതാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന കാരണം. ഇത് ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഡോപമൈന്‍ എന്ന ഹോര്‍മോണ്‍ കുറയാന്‍ കാരണമാവുന്നു. ഹോര്‍മോണിന്റെ അളവ് 60 മുതല്‍ 80 ശതമാനം വരെ കുറയുമ്പോള്‍ മാത്രമേ രോഗലക്ഷണണങ്ങള്‍ പ്രത്യക്ഷമാവൂ. അപ്പോഴേക്കും പലപ്പോഴും ചികിത്സ തന്നെ അപ്രായോഗികമായി മാറിയിരിക്കാം. അതിനാല്‍ തന്നെ ശാസ്ത്രജ്ഞര്‍ രോഗം നേരത്തെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. സംശയിക്കപ്പെടുന്ന രോഗികളില്‍ രോഗ ലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു പരിധി വരെ നേരത്തെ തന്നെ രോഗം കണ്ടു പിടിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ പൊതുവായി കാണപെടുന്ന ചില ലക്ഷണങ്ങള്‍;

മണക്കാനുള്ള കഴിവ് കുറഞ്ഞു വരികയോ ചിലപ്പോള്‍ പൂര്‍ണ്ണമായി തന്നെ നഷ്ടപ്പെടുകയോ ചെയ്യാം. ചലനങ്ങള്‍ക്ക് വേഗത കുറയുന്നതായി തോന്നും. ഭക്ഷണം ചവച്ചരക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. കൂടാതെ, നടക്കുമ്പോള്‍ കൈകള്‍ ആട്ടാതിരിക്കുക, മുഖത്ത് ഭാവവ്യത്യാസമില്ലാതിരിക്കുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, സംസാരം വ്യക്തമല്ലാതാവുക. തുടങ്ങിയവയും രോഗലക്ഷണമായി കാണപ്പെട്ടേക്കാം.

ഇവ കൂടാതെ, ആകാംക്ഷ, വിഷാദം, മറവി, ഉറക്കമില്ലായ്മ തുടങ്ങിയ മാനസികപ്രശ്‌നങ്ങളും രോഗത്തിന്റെ ലക്ഷണമായി കാണപ്പെട്ടേക്കാം. ശരീരത്തിനുണ്ടാകുന്ന വിറയലും രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്.

 

Scroll To Top