Saturday June 24, 2017
Latest Updates

ഭവന വാടക പറക്കുന്നു; പതിനാല് ശതമാനം വരെ വര്‍ദ്ധനവെന്ന് ഡാഫ്റ്റ് റിപ്പോര്‍ട്ട് ,വാടക നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ നോക്കുകുത്തിയായെന്ന് ആരോപണം

ഭവന വാടക പറക്കുന്നു; പതിനാല് ശതമാനം വരെ വര്‍ദ്ധനവെന്ന് ഡാഫ്റ്റ് റിപ്പോര്‍ട്ട് ,വാടക നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ നോക്കുകുത്തിയായെന്ന് ആരോപണം

ഡബ്ലിന്‍ :വാടക കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളെ തട്ടിയെറിഞ്ഞ് ഭവനവാടക പറക്കുന്നു.വാടകയുടെ ശരാശരി വര്‍ധന 13.4 ശതമാനമാണെന്ന് ഡാഫ്ടിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ശരാശരി വാടക 1131 യൂറോയായി ഉയര്‍ന്നു.വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ സ്ഥിതിയാണിത്.അടുത്ത പാദത്തിലെ വാടക നിരക്ക് എക്കാലത്തേക്കാളും ഉയര്‍ന്നതാവാനാണ് സാധ്യതയെന്ന് ഡാഫ്റ്റും എജന്റുമാരും സൂചന നല്‍കുമ്പോള്‍ വാടക ഉയര്‍ത്താനുള്ള തീരുമാനം വീണ്ടും .

ഡബ്ലിനില്‍ വാടക ഉയര്‍ന്നത് 13.9 ശതമാനമാണ്.ബാക്കിയുള്ള പ്രധാന നഗരങ്ങളിലെ വര്‍ധന ഇങ്ങനെ:കോര്‍ക്ക് 10.4 ശതമാനം കൂടി 1107 യൂറോ.ഗോള്‍ വെ 996 യൂറോ(10.6),ലിമെറിക്ക് 892(12.6),വാട്ടര്‍ഫോര്‍ഡ്-757(10.2).

കൂടുതല്‍ വീടുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മെയ് ഒന്നു വരെ 3084 സ്വത്തുക്കളാണ് വാടകയ്ക്കായി രാജ്യത്ത് വിപണിയിലെത്തിയത്.രാജ്യത്തെ രണ്ടാമത്തെ കുറഞ്ഞ റെക്കോര്‍ഡാണ് ഇത്.എന്നിട്ടും വാടക നിരക്കില്‍ മാറ്റമുണ്ടായില്ല.

സര്‍ക്കാരിന്റെ വാടക നിയന്ത്രണ നിയമങ്ങള്‍ സഹായകമല്ല,’വളരെ ദുസ്സഹമായി നിലയിലാണ് കാര്യങ്ങള്‍’ ട്രിനിറ്റി കോളജ് സാമ്പത്തിക വിദഗ്ധനും ഡാഫ്ടിന്റെ കര്‍ത്താവുമായ റോണാന്‍ ലൈയോണ്‍സ് പറയുന്നു.വാടകയുമായി ബന്ധപ്പെട്ട പണപ്പെരുപ്പം നേരിയതോതില്‍ കുറഞ്ഞു.എന്നിട്ടും അതികഠിനമായ സമ്മര്‍ദമാണ് മാര്‍ക്കറ്റില്‍ അനുഭവപ്പെടുന്നത്.

സര്‍ക്കാര്‍ വാടക നിയന്ത്രിക്കുന്നതിനായി ഉണ്ടാക്കിയ നിയമങ്ങള്‍ക്ക് പുല്ലുവിലയാണ് ഭവന ഉടമകളും,എജന്ടുമാരും അടങ്ങുന്ന സിന്‍ഡിക്കേറ്റ് നല്‍കുന്നതെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.വാടകയ്ക്ക് താമസിക്കുന്നവരെ മാനസികമായ സംഘര്‍ഷത്തിലേക്ക് പോലും നീക്കുന്നതാണ് ഈ നടപടികള്‍

Scroll To Top