Sunday December 04, 2016
Latest Updates

ഭവനവിപണി:പുതിയ പരിഷ്‌കാരങ്ങള്‍ പ്രതികൂലമായി പോയെന്ന് ഏറ്റു പറഞ്ഞ് സെന്‍ട്രല്‍ ബാങ്ക് 

ഭവനവിപണി:പുതിയ പരിഷ്‌കാരങ്ങള്‍ പ്രതികൂലമായി പോയെന്ന് ഏറ്റു പറഞ്ഞ് സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍ :ഭവന വായ്പ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഭവന വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് സമ്മതിച്ചു. എന്നാല്‍ ഇത് ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ വാദം. ഭൂവിപണിയിലെ തകര്‍ച്ചയില്‍ നിന്നും ബാങ്കിങ്, ഹൗസ്‌ഹോള്‍ഡ് മേഖലകളെ തിരിച്ചുകൊണ്ടുവരുന്നതിനാണ് പുതിയ നയം ആവിഷ്‌ക്കരിച്ചതെന്നും സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ വെളിപ്പെടുത്തി .

സെന്‍ട്രല്‍ ബാങ്കിന്റെ വായ്പാ ചട്ടങ്ങള്‍ വന്നതോടെ ജനുവരിയിലും ഫെബ്രുവരിയിലും അയര്‍ലണ്ടിലെ ഭൂവിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു.ശരാശരി 48000 യൂറോയാണ് ഓരോ വീടിനും കഴിഞ്ഞ വര്‍ഷം കൂടിയത്.

സെന്‍ട്രല്‍ ബാങ്ക് നയ പ്രകാരം മൂന്ന് ലക്ഷം യൂറോയുടെ വായ്പയ്ക്ക് 38000 യൂറോയാണ് നിക്ഷേപിക്കേണ്ടത്. മൂന്നര ലക്ഷത്തിന്റേതിന് 48000 യൂറോയും. ഇത് ആദ്യമായി വീടെടുക്കുന്നവരെ സംബന്ധിച്ച്,പ്രത്യേകിച്ച് ചെറുപ്പക്കാരായ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്.ക്രഷേ,അടക്കമുള്ള ശിശുപരിപാലന ചിലവുകളും ഇവര്‍ക്ക് ഈ ഘട്ടത്തില്‍ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വാടക വീടുകളെ ആശ്രയിക്കേണ്ട സ്ഥിതി വരുന്നു. 
അതേസമയം സ്വന്തമായി വീടുവാങ്ങാനാകാതെ നിരവധി പേര്‍ വാടകയിനത്തില്‍ വന്‍തുക ചെലവഴിക്കേണ്ട ഗതികേടിലാണ്. ഭവന വായ്പ അനുവദിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് കൊണ്ടുവന്ന നയങ്ങളാണിതിന് കാരണം. സാധാരണക്കാരന് അപ്രാപ്യമായ മാനദണ്ഡങ്ങളാണ് ഇവയിലേറെയെന്നും വിമര്‍ശനമുണ്ട്. ഡബ്ലിനില്‍ കഴിഞ്ഞ വര്‍ഷം 1200 യൂറോയാണ് ശരാശരി വാടക. ഇത്രയും ഉയര്‍ന്ന വാടക അടയ്ക്കാന്‍ ആളുകള്‍ക്ക് കഴിയുന്നുണ്ടെന്നതിനാല്‍ തന്നെ സെന്‍ട്രല്‍ ബാങ്ക് ഭവന വായ്പയ്ക്കുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്നാണ് എസ്റ്റേറ്റ് ഏജന്റുമാരുടെ
സംഘടന ആവശ്യപ്പെടുന്നത് 

Scroll To Top