Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ ഭവന വില്‍പ്പന തകൃതിയായി നടക്കുന്നുവെന്ന് കണക്കുകള്‍ ,വാടക ഇനിയും കൂടുമെന്ന് ഏജന്റുമാര്‍

അയര്‍ലണ്ടില്‍ ഭവന വില്‍പ്പന തകൃതിയായി നടക്കുന്നുവെന്ന് കണക്കുകള്‍ ,വാടക ഇനിയും കൂടുമെന്ന് ഏജന്റുമാര്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടയില്‍ വീട് സ്വന്തമായി വാങ്ങുന്നവരുട്ടെ എണ്ണം കുതിച്ചുയരുന്നുവെന്ന് വെളിപ്പെടുത്തല്‍.സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ച് കൊണ്ട് സണ്‍ ഡേ ഇന്‍ഡിപെന്‍ഡന്റ്റാണ് ഭവന മേഖലയിലെ പുതിയ പ്രവണതകള്‍ വെളിപ്പെടുത്തിയത്.ഓരോ മാസവും ആയിരം വാടക വീടുകള്‍ വില്പ്പന ചെയ്യപ്പെടുന്നു എന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍.

ജനുവരി മാസം മുതല്‍ ഈ മാസം ആദ്യം വരെ 13500 വീടുകള്‍ വാടക മാര്‍ക്കറ്റില്‍ കുറവ് വന്നിട്ടുണ്ട്.ഇവയെല്ലാം വില്പ്പന ചെയ്യപെട്ടു കഴിഞ്ഞതായി ഹൗസിങ്ങ് മേഖലയിലെ വിദഗ്ദരും അവകാശപ്പെടുന്നു.ഇത്തരത്തില്‍ മാസം തോറും റെന്റല്‍ മാര്‍ക്കറ്റില്‍ കുറവ് വരുന്ന വീടുകള്‍ വാടക വര്‍ദ്ധനവിന് കാരണമാകുമെന്നും അവര്‍ പറയുന്നു.

അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് വാടക വര്‍ദ്ധനവ് ഫ്രീസ് ചെയ്യുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ചില വീട്ടുടമകള്‍ ഇപ്പോള്‍ തന്നെ വാടക വര്‍ദ്ധനവിന് നോട്ടീസ് നല്കിയിട്ടുള്ളതായും വാര്‍ത്തകളുണ്ട്.സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആഴ്ച്ചകള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച വാടക സ്ഥിരതാ നയം ഇതേ വരെ നിലവില്‍ വന്നിട്ടില്ല.ഇതിലെ നിര്‍ദേശങ്ങളെ കുറിച്ച് അഭ്യൂഹങ്ങള്‍ മാത്രമാണ് ഉയരുന്നത്.

മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്ന വീടുകളില്‍ വെറും 12 ശതമാനം മാത്രമാണ് മോര്‍ട്ട് ഗേജ് കുടിശിഖയെ തുടര്‍ന്ന് ബാങ്ക്കള്‍ പിടിച്ചെടുത്തു വില്ക്കുന്നവയുല്ലെന്നും ബാക്കി മുഴുവന്‍ ഡിമാന്‍ഡിനനുസരിച്ചു വില്‍ക്കപ്പെടുന്നവയാണെന്നും കണക്കുകള്‍ പറയുന്നു.

അതേസമയം 18 ശതമാനം വീടുകള്‍ വാങ്ങുന്നത് വാടകയ്ക്ക് കൊടുക്കുന്ന കമ്പനികളും ,നിക്ഷേപകരുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു 

Scroll To Top