Monday December 05, 2016
Latest Updates

ഭവന മേഖലയിലെ പ്രതിസന്ധി:പ്ലാനിംഗ് പെര്‍മിഷന്‍ അപേക്ഷകര്‍ കുറയുന്നു,അപേക്ഷിക്കുന്നവര്‍ക്ക് അനുവാദവും വൈകുന്നുവെന്ന് നിര്‍മ്മിതാക്കള്‍ 

ഭവന മേഖലയിലെ പ്രതിസന്ധി:പ്ലാനിംഗ് പെര്‍മിഷന്‍ അപേക്ഷകര്‍ കുറയുന്നു,അപേക്ഷിക്കുന്നവര്‍ക്ക് അനുവാദവും വൈകുന്നുവെന്ന് നിര്‍മ്മിതാക്കള്‍ 

ഡബ്ലിനില്‍ പുതിയ വീടുകളുടെ നിര്‍മാണത്തിനുള്ള അനുമതി വേഗത്തിലാക്കണമെന്ന് നിര്‍മാതാക്കള്‍.അനുമതി നല്‍കുന്ന കാര്യത്തില്‍ ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന് ഭവന നിര്‍മ്മിതാക്കളുടെ സംഘടന ആരോപിച്ചു. നടപ്പു വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2300 വീടുകള്‍ ഡബ്ലിനില്‍ നിര്‍മിക്കാനാണു വീടു നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. 

ഡബ്ലിനില്‍ ആവശ്യമായത്രയും വീടുകള്‍ ഇപ്പോള്‍ ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.വീടുകള്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത് മൂലം വാങ്ങാനുള്ളവരും,വാടകയക്ക് ലഭിക്കാത്തത് മൂലം വാടക വീട് തേടുന്നവരും ദുരിതത്തിലാണെന്ന് സൊസൈറ്റി ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍വേയെഴ്‌സും വ്യക്തമാക്കുന്നു.

ഡബ്ലിനില്‍ 15 പുതിയ പ്രോജക്റ്റുകളുടെ നിര്‍മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.ഇതുവഴി 2363 വീടുകളാണു നിര്‍മിക്കാനുദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ മൂന്നാം പാദത്തിലേതിനേക്കാള്‍ വീടു നിര്‍മാണത്തിന്റെ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്.

പ്ലാനിങ് അപേക്ഷകള്‍ കുറയുന്നത് വിപണിയില്‍ വന്‍ മാറ്റങ്ങളുണ്ടാകും. ഡബ്ലിനില്‍ ഓരോ വര്‍ഷവും പുതുതായി 7000 വീടുകളെങ്കിലും നിര്‍മിക്കേണ്ട ആവശ്യമുണ്ട്. ഏറ്റവും കുറഞ്ഞ ആവശ്യമാണിത്. ഇപ്പോഴത്തെ നിലയിലാണു പോകുന്നതെങ്കില്‍ കണക്കുകള്‍ ഈ ലക്ഷ്യത്തിലേക്കെത്തില്ലെന്നും വീട് വിലയും വാടകയും കുറയില്ലെന്നും എസ്‌സിഎസ്‌ഐ വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ
നഗെന്റ് പറഞ്ഞു.

Scroll To Top