Saturday December 10, 2016
Latest Updates

രാജ്യത്ത് വാങ്ങാന്‍ വീടുകളില്ല,പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കുന്നതും കുറഞ്ഞു,പിന്നില്‍ കളിക്കുന്നത് ആരാണ് ?

രാജ്യത്ത് വാങ്ങാന്‍ വീടുകളില്ല,പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കുന്നതും കുറഞ്ഞു,പിന്നില്‍ കളിക്കുന്നത് ആരാണ് ?

ഡബ്ലിന്‍: ആളുകളുടെ ആവശ്യത്തിനനുസരിച്ച് അയര്‍ലണ്ടില്‍ വാങ്ങാന്‍ വീടുകളില്ല. വെറും 24,000ല്‍ താഴെ വീടുകള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് വില്‍പ്പനയ്ക്കുള്ളത്. ഇത് കഴിഞ്ഞ 9 വര്‍ഷത്തനിടെയുണ്ടായ ഏറ്റവും കുറഞ്ഞ എണ്ണമാണ്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ ഡാഫ്റ്റ് ആണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 12 മാസത്തനിടെ വീടുകളുടെ വില 5.9% വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ലെയ്ന്‍സ്റ്ററിനു പുറത്തുള്ള ഇടങ്ങളിലാണ് വില ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ വിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല (.9% മാത്രം വര്‍ദ്ധനവ്). എന്നാല്‍ ഡബ്ലിനു പുറത്ത് 9.7% വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

2016ന്റെ ആദ്യ പാദത്തില്‍ ചുരുങ്ങിയത് ഏകദേശം 210,000 യൂറോയാണ് ഒരു വീട് വാങ്ങാന്‍ ചെലവിടേണ്ടതായി(ദേശീയ ശരാശരി)  കണക്കാക്കിയിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് ഇത് 198,000 യൂറോ ആയിരുന്നു. കഴിഞ്ഞ വര്‍ഷം 164,000 യൂറോയ്ക്കും വീടുകള്‍ ലഭിച്ചിരുന്നു.

2012നെ അപേക്ഷിച്ച് ഡബ്ലിനില്‍ 41% വരെ വര്‍ദ്ധനവാണ് വീടുകളുടെ വിലയില്‍ ഉണ്ടായിട്ടുള്ളത്. 2013നെ അപേക്ഷിച്ച് 28% വരെയാണ് വര്‍ദ്ധനവ്. വീടുകളുടെ ലഭ്യതക്കുറവാണ് വിലയേറാന്‍ കാരണമെന്നും വെബ്‌സൈറ്റ് പറയുന്നു.

ഡബ്ലിനു പുറത്ത് മണ്‍സ്റ്റര്‍, കോണക്ട്, അള്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ ഈ മാസം 13,500 വീടുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കുള്ളത്. രണ്ടു വര്‍ഷം മുമ്പ് 21,000 വീടുകള്‍ ഉണ്ടായിരുന്നിടത്താണ് ഇത്.

പക്ഷേ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത അവസരം നോക്കി ഭവനലോബി വീണ്ടും കൊള്ളലാഭം നേടാന്‍ ഇറങ്ങിയിരിക്കുകയാണ് എന്നാണു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സന്നദ്ധ സംഘടനകളുടെ അഭിപ്രായം.നാമയുടെ കൈവശം ഉണ്ടായിരുന്ന ആയിരക്കണക്കിന് വീടുകള്‍ വാങ്ങി നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന കുത്തക കമ്പനികളുടെ ഇടപെടലാണ് ഭവനമേഖലയിലെ പുതിയ വിലക്കയറ്റത്തിന് കാരണമെന്നും,സുസ്ഥിര സര്‍ക്കാര്‍ വരും വരെയേ ഈ പ്രതിഭാസം ഉണ്ടാവുകയുള്ളൂ എന്നുമാണ് ഇക്കൂട്ടര്‍ പ്രതീക്ഷിക്കുന്നത്.അതേ സമയം ഇടത്തരക്കാരായ നിരവധി പേര്‍ ഭവനവില്പ്പനയ്ക്ക് തയാറായി രംഗത്തുണ്ടെന്നും ഇവര്‍ പറയുന്നു.

Scroll To Top