Saturday December 03, 2016
Latest Updates

ഭവനങ്ങള്‍ക്ക് ദൗര്‍ലഭ്യം ,ബാങ്കുകള്‍ വായ്പ അനുവദിച്ചാലും വീടുകള്‍ കിട്ടാനില്ല,ആവശ്യക്കാര്‍ വലയുന്നു 

ഭവനങ്ങള്‍ക്ക് ദൗര്‍ലഭ്യം ,ബാങ്കുകള്‍ വായ്പ അനുവദിച്ചാലും വീടുകള്‍ കിട്ടാനില്ല,ആവശ്യക്കാര്‍ വലയുന്നു 

ഡബ്ലിന്‍ :ഭവനവായ്പ ആകെ ബജറ്റിന്റെ 90 ശതമാനമാക്കി ഉദാരമാക്കിയ ശേഷവും അയര്‍ലണ്ടില്‍ വീടുകള്‍ വാങ്ങാനായി ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍.വീടുകളുടെ കാര്യത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത ദൗര്‍ലഭ്യം നേരിടുകയാണ്. സര്‍ക്കാര്‍ രേഖകള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത അഞ്ചു വര്‍ഷത്തേക്ക് 80,000 പുതിയ വീടുകള്‍ വേണ്ടി വരുമെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്.
ഡബ്ലിന്‍,സ്വോര്‍ഡ്‌സ് , ബാള്‍ബ്രിഗാണ്‍, ഡ്രോഗഡ ,ഗാള്‍വേ ,കോര്‍ക്ക് എന്നിവിടങ്ങളിലാണ് വീടുകളുടെ കാര്യത്തില്‍ ഏറ്റവും ദൗര്‍ലഭ്യം അനുഭവപ്പെടുന്നതെന്നാണ് സര്‍ക്കാരിന്റെ ഭവന ഉപദേശക സമിതിയും ഹൗസിംഗ് ഏജന്‍സികളും നല്‍കുന്ന സൂചനകള്‍.

ഡബ്‌ളിനില്‍ മാത്രം ഇതിന്റെ പകുതിയോളം വീടുകള്‍ വേണം.കുടിയേറ്റക്കാര്‍ ഓരോ വര്‍ഷവും കൂടി വരുന്നതിന് അനുസരിച്ച് വീടുകളുടെ എണ്ണം കൂടിയിട്ടില്ല.ഏഷ്യ,ആഫ്രിക്ക,ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ഡബ്ലിനില്‍ ജോലി തേടി വരുന്നത് ലക്ഷക്കണക്കിനു പേരാണ്.ഇവര്‍ക്ക് വേണ്ടിയുള്ള ഭവനങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതികളില്‍ ഉണ്ടായിട്ടേയില്ല. 
പുതിയവീടുകള്‍ വേണ്ടിവരുന്ന സ്വോര്‍ഡ്‌സ്, ബാല്‍ബ്രിഗണ്‍ എന്നിവിടങ്ങളില്‍ വീടുകളുടെ ആവശ്യം വളരെ വലുതാണ്. അടുത്ത നാലു വര്‍ഷം കൊണ്ട് സ്വോര്ട്‌സില്‍ മാത്രം 1,500 വീടുകള്‍ വേണ്ടതുണ്ട്. ഡബ്‌ളിന് പുറത്ത് ഡ്രോഗേഡ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ വീടുകളുടെ ദൗര്‍ലഭ്യം. ഇവിടെ അഞ്ചു വര്‍ഷം കൊണ്ട് 1,284 യൂണിറ്റുകളും ഡണ്‍ഡാല്‍ക്കില്‍ 1088 കെട്ടിടങ്ങളും വേണ്ടി വരും. കില്‍ക്കിന്നി, കോര്‍ക്ക്‌സിറ്റി, ഗാല്‍വേ, ലിമെറിക് എന്നിവിടങ്ങളും സമാന പ്രശ്‌നത്തിലേക്കാണ് നീങ്ങുന്നത്.



Scroll To Top