Monday December 05, 2016
Latest Updates

ഡബ്ലിനിലെ ഭവനവിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കേണ്ടെന്ന് ബ്രോക്കര്‍മാരുടെ സംഘടന

ഡബ്ലിനിലെ ഭവനവിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കേണ്ടെന്ന് ബ്രോക്കര്‍മാരുടെ സംഘടന

ഡബ്ലിന്‍: ഐറിഷ് പ്രോപ്പര്‍ട്ടി വിപണിയില്‍ വീണ്ടും പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യത കാണുന്നുവെന്ന് മോര്‍ട്ട്‌ഗേജ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍.ആവശ്യക്കാരുടെ എണ്ണത്തിന് ആനുപാതികമായി വീടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാകാത്തത് ഐറിഷ് ഭവന വിപണിയില്‍ വീണ്ടും പ്രതിസന്ധിക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഡബ്ലിനില്‍ വില കുറഞ്ഞെങ്കിലും (10 ശതമാനം വരെ കുറഞ്ഞുവെന്നാണ് കഴിഞ്ഞ മാസത്തെ കണക്കുകള്‍) വ്യക്തമാക്കുന്നതെങ്കിലുംകഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ ആകമാനം ഭവന വില 8.5 ശതമാനം വര്‍ദ്ധിച്ചു.ഏപ്രില്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് മോര്‍ട്ട്‌ഗേജ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഇക്കാര്യം പറഞ്ഞത്.തലസ്ഥാന നഗരിയായ ഡബ്ലിനില്‍ പ്രതിമാസ അടിസ്ഥാനത്തിലാണ് വീട് വില ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത്.
അതേ സമയം ഡബ്ലിന്‍ നഗരത്തില്‍ ത്രീ ബെഡ് റൂം ഡിറ്റാച്ച്ഡ്ഒരു വീട് പണിയുന്നതിന് 178,000 എന്ന നിലയിലേയ്ക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.ഏകദേശം 3 % വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ ചിലവില്‍ ഉണ്ടായിരിക്കുന്നത്.

ഈ സവിശേഷ സാഹചര്യത്തില്‍ അയര്‍ലണ്ട്, മുന്‍ കാലങ്ങളിലെ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന നിലയിലേക്കാണ് പോകുന്നതെന്ന് ഐറിഷ് മോര്‍ട്ട്‌ഗേജ് ബാങ്കേഴ്‌സ് അസോസിയേഷന്‍ വക്താവ് കാള്‍ ഡീറ്റര്‍ പറഞ്ഞു.കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാത്തിടത്തോളംകാലം ആവശ്യക്കാരെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും,വീട് വിലയില്‍ ഗണ്യമായ കുറവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top