Monday December 05, 2016
Latest Updates

രണ്ടര ലക്ഷം വീട്ടുടമകള്‍ സമര്‍പ്പിച്ചത് തെറ്റായവിവരം,ഭവനവില കുറച്ചു കണക്ക് സമര്‍പ്പിച്ചവരെ പിടികൂടാന്‍ റവന്യൂ രംഗത്തെത്തുന്നു

രണ്ടര ലക്ഷം വീട്ടുടമകള്‍ സമര്‍പ്പിച്ചത് തെറ്റായവിവരം,ഭവനവില കുറച്ചു കണക്ക് സമര്‍പ്പിച്ചവരെ പിടികൂടാന്‍ റവന്യൂ രംഗത്തെത്തുന്നു

ഡബ്ലിന്‍:പ്രോപ്പര്‍ട്ടി ടാക്‌സ് ലാഭിക്കാന്‍ വേണ്ടി ഭവനവില കുറച്ചു കാട്ടുന്നവരെ തേടി സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്തിറങ്ങുന്നു.ആയിരക്കണക്കിന് വീട്ടുടമകളാണ് ഭവനവില കുറച്ചു കാട്ടിയിരിക്കുന്നതെന്ന് റവന്യൂ കണ്ടെത്തിയിരിക്കുന്നത്.

രണ്ടര ലക്ഷത്തോളം വീട്ടുടമകള്‍ എങ്കിലും സര്‍ക്കാര്‍ നിജപ്പെടുത്തിയ പ്രാദേശികവിലകളെക്കാള്‍ ഒരു ലക്ഷം യൂറോ വരെയെങ്കിലും കുറച്ചാണ് ഭവനവില കണക്കുകളില്‍ കാണിച്ചിരിക്കുന്നത്.ഇത് സര്‍ക്കാരിന് ആയിരക്കണക്കിന് മില്യന്‍ യൂറോയുടെ നഷ്ട്ടം വരുത്തുന്ന സാഹചര്യത്തില്‍ യഥാര്‍ഥ ഹൌസ് വാല്യൂ കണ്ടെത്തുന്നതിന് ഓരോ വീടിന്റെയും വാല്യുവേഷന്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

റവന്യൂ അടുത്ത മാസങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ വീട്ടുടമ ഭവനവില കുറച്ചാണ് കാട്ടിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യം വന്നാല്‍ പിഴ ഈടാക്കുമെന്ന് മാത്രമല്ല,വര്‍ദ്ധിച്ച തോതില്‍ മുന്‍ വര്‍ഷങ്ങളിലെ പ്രൊപ്പര്‍റ്റി ടാക്‌സ് കൂടി അടയ്‌ക്കേണ്ടി വരുമെന്ന് റവന്യൂ വ്യക്തമാക്കി.

സര്‍ക്കാര്‍ കണക്കില്‍ വില കുറച്ച് കാട്ടുന്ന പ്രൊപ്പര്‍ട്ടികള്‍ വില്പ്പനക്കെത്തുമ്പോഴാവട്ടെ 25 ശതമാനം വരെയെങ്കിലും കൂട്ടിയാണ് വില്പ്പന നടത്തുന്നത്.ഈ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് വില കുറച്ചു കാട്ടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്

Scroll To Top