Monday December 05, 2016
Latest Updates

വീടുകള്‍ കിട്ടാനില്ല ,വില ഉയരുകയാണെന്ന് പഠനം

വീടുകള്‍ കിട്ടാനില്ല ,വില ഉയരുകയാണെന്ന് പഠനം

ഡബ്ലിന്‍:രാജ്യത്തെ ഭവനമേഖലയിലെ പ്രതിസന്ധി കഴിഞ്ഞ 50 വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ നിലയിലാണെന്ന് എസ്റ്റേ്റ്റ് ഏജന്റുമാര്‍. വില കുത്തനം ഉയരുന്നതിനൊപ്പം വീടുകള്‍ കിട്ടാനില്ലാത്ത അവസ്ഥയും സംജാതമായിരിക്കുകയാണ്.

ജൂണ്‍ മാസത്തില്‍ നടത്തിയ ഐറിഷ് ഇന്‍ിപെന്‍ഡന്റ്/റിയല്‍ എസ്റ്റേറ്റ് അലിയാന്‍സ് ആവറേജ് ഹൗസ് പ്രൈസ് ഇന്‍ഡക്സ് പ്രകാരം ഒരു ത്രീ ബെഡ് വീടിന് ശരാശരി 195,361 യൂറോയാണ് വില. ഇത് മാര്‍ച്ച് മാസത്തെക്കാള്‍ 4,000 യൂറോയോളം അധികമാണ്. അതായത് 2.18% വര്‍ദ്ധനവ്. 2015 മാര്‍ച്ചിലെ വിലയെക്കാള്‍ 4.49% വര്‍ദ്ധനവുമാണ് ഇത്.

സെമി-ഡി വീടുകള്‍ക്ക് റോസ്‌കോമണില്‍ 14%, ലാവോയിസില്‍ 8%, കില്‍ക്കെന്നിയില്‍ 7% എന്നിങ്ങനെ വില വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം കോര്‍ക്ക് സിറ്റി, നോര്‍ത്ത് കൗണ്ടി ഡബ്ലിന്‍ എന്നിവിടങ്ങളില്‍ വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.grap1

Scroll To Top