Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ വീട് വാങ്ങിച്ചവരും,വാടകക്കാരും കൂടുതല്‍ പ്രതിസന്ധിയിലേക്കോ?(വീഡിയോ) കേരളാ ഹൗസ് FM റേഡിയോ ചര്‍ച്ച

അയര്‍ലണ്ടില്‍ വീട് വാങ്ങിച്ചവരും,വാടകക്കാരും കൂടുതല്‍ പ്രതിസന്ധിയിലേക്കോ?(വീഡിയോ) കേരളാ ഹൗസ് FM റേഡിയോ ചര്‍ച്ച

ജോലി ചെയ്ത് സമ്പാദിക്കുന്നതിന്റെ മുക്കാല്‍ ഭാഗവും അയര്‍ലണ്ടില്‍ താമസിക്കുന്ന വീടിനുവേണ്ടി മാത്രം ഒരു മാസം ചെലവഴിച്ചാല്‍ ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകും എന്നാണ് 200708 കാലഘട്ടത്തില്‍ വീടുവാങ്ങിയവരില്‍ മലയാളികളടക്കം ഭൂരിപക്ഷം പേരെയും ഇപ്പോള്‍ അലട്ടുന്ന പ്രശ്‌നം.കൂടിയ വിലയ്ക്ക് വാങ്ങുകയും എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടിയ പലിശ നിരക്ക് അടയ്ക്കാന്‍ വിധിക്കപ്പെട്ട ഇക്കുട്ടരേ ബാങ്ക് സാമ്പത്തിക പ്രധിസന്ധിയിലേക്ക് തള്ളിയിടുന്നു.കുറച്ച് തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കിന്റെ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഉള്ള നിരന്തര പീഡനം.ഇടവിടാതുള്ള മുന്നറിയിപ്പ് സന്ദേശങ്ങളും!സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റില്‍ 4.5 ശതമാനം വരെ കൊള്ളപലിശ വാങ്ങിക്കൊണ്ടിരിക്കെ തന്നെയാണ് ഈ ക്രുരത ബാങ്ക് ഇടപാടുകാരോട് നടത്തുന്നത്.

ഒട്ടും വിഭിന്നമല്ല വാടകക്കാരുടെ കാര്യം. ഇനി എന്നാണ് വാടക വീട്ടുടമസ്ഥന്‍ കൂട്ടാന്‍ പോകുന്നത് എന്ന ആശങ്കയിലാണ് ഓരോ ദിവസവും ഇക്കൂട്ടര്‍.ഇപ്പോള്‍ തന്നെ കൊടുക്കുന്നതിന്റെ പരമാവധി തുകയാണ് വാടകയിനത്തില്‍ നല്കുന്നത്.വാട്ടര്‍ ബില്ലും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.ഇന്ത്യാക്കാരുള്‍പ്പെടെ അനേകായിരങ്ങളാണ് ഈ പ്രതിസന്ധിയെ എങ്ങിനെ തരണം ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുന്നത്.

വാടകക്കാരും വീട് വാങ്ങിച്ചവരും കൂടുതല്‍ പ്രതിസന്ധിയിലേക്കോ?ഈ വിഷയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റെജി സി ജേക്കബും സാമുഹിക പ്രവര്‍ത്തകരായ മനോജ് ഡി മാന്നാത്ത്,ഷൈബു ജോസഫ് എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയാണ് ഇത്തവണത്തെ കേരളാ ഹൗസ് എഫ് എം റേഡിയോ ചര്‍ച്ച ചെയ്യുന്നത്.യു ട്യൂബ് വീഡിയോ ലിങ്ക് താഴെ

ക്യാമറ, എഡിറ്റിംഗ് :ശ്യാം ഇസാദ്

ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി .

Scroll To Top