Sunday January 22, 2017
Latest Updates

അന്തിയുറങ്ങാന്‍ വീടുകള്‍ ലഭ്യമല്ല ,ഭവന രഹിതര്‍ ഡബ്ലിനിലെ വീട് കൈയ്യേറി

അന്തിയുറങ്ങാന്‍ വീടുകള്‍ ലഭ്യമല്ല ,ഭവന രഹിതര്‍ ഡബ്ലിനിലെ വീട് കൈയ്യേറി

ഡബ്ലിന്‍:രൂക്ഷമായ പാര്‍പ്പിട പ്രതിസന്ധിക്ക് പരിഹാരം കിട്ടാതെ ഭവന രഹിതര്‍ വീണ്ടും വീട് കയ്യേറി. നോര്‍ത്ത് ഡബ്ലിനിലെ ക്‌ളോണ്‍ ഗ്രിഫിന്‍ ബെല്‍ട്രീ എസ്‌റ്റേറ്റിലെ ഒഴിഞ്ഞു കിടന്ന വീടാണ് ഒരു ഡസനോളം ഭവന രഹിതര്‍ കയ്യേറിയത്. 
ആന്റ്ി ആസ്റ്റിരിറ്റി അലയന്‍സാണ് ഈ ഷോ ഹൗസ് കയ്യേറുന്നതിന് നേതൃത്വം നല്‍കുന്നത്. തങ്ങള്‍ വീട്ടില്‍ പ്രവേശിച്ച ശേഷം തങ്ങള്‍ ഇത് കയ്യേറുകയാണ് എന്നും എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും എസ്റ്റേറ്റ് ഏജന്റിനെ ബോദ്ധ്യപ്പെടുത്തിയെന്നും എ എ എ വക്താവ് പറഞ്ഞു.

വസ്തുവിലേക്കുള്ള ഗേറ്റ് ഉടമസ്ഥര്‍ താഴിട്ട് പൂട്ടുകയും കെട്ടിടത്തിലേക്കുള്ള വൈദ്യുത ബന്ധം വിശ്ചേദിക്കുകയും ചെയ്തിട്ടുണ്ട്. ഗാനന്‍ ഹോംസിന്റെ ഉടമസ്ഥതിയില്‍ ഉള്ളതാണ് കയ്യേറിയ വീട്. ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ കയ്യേറ്റക്കാര്‍ നാമയേയും സര്‍ക്കാരിനെയും വിമര്‍ശിച്ചു.

കൈവശപ്പെടുത്തിയിരിക്കുന്ന നൂറുകണക്കിന് പ്രൊപ്പര്‍ട്ടികള്‍ നാമ വിലയ്ക്ക് വിട്ടുതന്നാല്‍ മാത്രം തീരാനുള്ളതേയുള്ളൂ ഡബ്ലിനിലെ ഭവന പ്രതിസന്ധിയെന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി 

Scroll To Top