Wednesday December 07, 2016
Latest Updates

ഭവന പ്രതിസന്ധി: വാക്ക് പാലിക്കാനാവില്ലെന്നു സര്‍ക്കാര്‍

ഭവന പ്രതിസന്ധി: വാക്ക് പാലിക്കാനാവില്ലെന്നു സര്‍ക്കാര്‍

ഡബ്ലിന്‍:രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാരിന്റെ ആദ്യ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന വാക്ക് പാലിക്കാന്‍ കഴിയില്ലെന്ന് ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനി. ഓഗസ്റ്റ്പകുതിയില്‍ സര്‍ക്കാര്‍ 100 ദിവസം തികയ്ക്കും. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ ഓഗസ്റ്റ്അവസാനത്തോടെയോ, സെപ്റ്റംബര്‍ ആദ്യത്തോടെയോ മാത്രമേ കഴിയൂവെന്ന് ഡോളിലെഹൗസിങ് ആന്‍ഡ് ഹോംലെസ്സ് കമ്മറ്റിക്കു മുന്നില്‍ കൊവേനി ഇന്നലെ പറഞ്ഞു.

നിര്‍മ്മാണജീവനക്കാരും ചുമതലക്കാരുമടക്കമുള്ളവര്‍ ഹോളിഡേയ്‌സിന് പോവുന്ന സമയമായതിനാലാണ് ആഗസ്റ്റില്‍ പദ്ധതി പൂര്‍ത്തിയാവില്ലെന്ന് പറയാനുള്ള കാരണമെന്നും മന്ത്രി പറഞ്ഞു.

ജൂലൈ അവസാനത്തോടെ വേണമെങ്കില്‍ പദ്ധതി നടപ്പില്‍ വരുത്താമെങ്കിലും, അതിന് ഉദ്ദേശിച്ചഫലം കിട്ടില്ലെന്ന് കൊവേനി വ്യക്തമാക്കി. ഭവനപ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമായപദ്ധതിക്ക് കൂടുതല്‍ ദിവസം കാത്തിരുന്നേ പറ്റൂ.

Scroll To Top