Friday December 09, 2016
Latest Updates

ഭവനമില്ലാത്തവരുടെ എണ്ണം പെരുകുമ്പോഴും അയര്‍ലണ്ടിലെ 230000 വീടുകളില്‍ താമസക്കാരില്ല!

ഭവനമില്ലാത്തവരുടെ എണ്ണം പെരുകുമ്പോഴും അയര്‍ലണ്ടിലെ 230000 വീടുകളില്‍ താമസക്കാരില്ല!

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആകെയുള്ള വീടുകളില്‍ കാല്‍ഭാഗം വീടുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് ഹൗസിങ്ങ് ഏജന്‍സിയുടെ കണ്ടെത്തല്‍.
ഈ ഹൗസിങ്ങ് ഏജന്‍സിയുടെ ചെയര്‍മാനായ കോണോര്‍ കെഹന്‍ ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒഴിഞ്ഞ് കിടക്കുന്ന വീടുകളില്‍ മിക്കതിനും നിരവധി അറ്റക്കുറ്റപ്പണികള്‍ ആവശ്യമുള്ളവയാണ്. ഡൊണഗല്‍,മേയോ,ഗോള്‍വേ,കെറി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ആരും ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്.ഡബ്ലിനില്‍ ഇവയുടെ എണ്ണം താരതമ്യേനെ കുറവാണ്.വാടക പ്രശ്‌നം ഏറ്റവും രൂക്ഷമായ ഡബ്ലിനില്‍ 7995 വീടുകളിലും 16321 അപ്പാര്‍ട്ട്‌മെന്റുകളിലും താമസക്കാരില്ല. എങ്കിലും കണക്കുകള്‍ പ്രകാരം ഡബ്ലിനിലും കോര്‍ക്കിലുമാണ് ഏറ്റവും കുറവ് വീടുകള്‍ കണ്ടെത്തിയത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 6000 ആളുകള്‍ ഭവനരഹിതരാണ്. ഇതില്‍ 2000 വരുന്നത് കുട്ടികളാണ്.130000 കുടുംബങ്ങള്‍ ഇപ്പോഴും ലോക്കല്‍ അതോറിറ്റിയുടെ വീടിന് വേണ്ടിയുള്ള വെയ്റ്റിങ്ങ് ലിസ്റ്റില്‍ ഉള്ളവരാണ്.

താമസസൗകര്യമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇത്രയും വീടുകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനെതിരെ ഗവണ്‍മെന്റ് പ്രതികരിക്കണമെന്നാണ്
ഹൗസിങ് ഏജന്‍സി വക്താക്കള്‍ പറയുന്നത്.മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ വീടുകള്‍ ഉപയോഗിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത് ശിക്ഷാര്‍ഹമാണ്.അത്തരം നടപടികള്‍ അയര്‍ലണ്ടിലും ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം

 

Scroll To Top