Saturday December 10, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം കിട്ടാക്കനിയാവുന്നു,ഒരു സിംഗിള്‍ റൂമില്‍ താമസം ആറു പേര്‍ വരെ

ഡബ്ലിന്‍ നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം കിട്ടാക്കനിയാവുന്നു,ഒരു സിംഗിള്‍ റൂമില്‍ താമസം ആറു പേര്‍ വരെ

ഡബ്ലിന്‍:നഗരത്തില്‍ ഭവനപ്രതിസന്ധി രൂക്ഷം. നഗരത്തിലെ ഒരു റൂമില്‍ ആറു പേര്‍ വരെ താമസിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.വിദ്യാര്‍ഥികള്‍ അടക്കമുള്ള നഗരത്തിലെ കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ ഒന്നും പാലിക്കുന്നില്ലെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ അധികൃതര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്.

സിംഗിള്‍, ഡബിള്‍ ബെഡ് റൂമുകള്‍ക്കു സൗകര്യമുള്ള സാഹചര്യങ്ങളിലാണ് അഞ്ചും ആറും പേര്‍ വരെ ഇവിടങ്ങളില്‍ താമസിക്കുന്നത്.മറ്റു വഴികള്‍ ഒന്നുമില്ലാത്തതിനാല്‍ നിയമം ലംഘിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതീകരിച്ചത്.

സ്ഥലപരിമിതി മൂലം ഇത്തരം റൂമുകളില്‍ ആളുകള്‍ ശ്വാസംമുട്ടിയാണ് കഴിയുന്നത്. വസ്ത്രങ്ങളും മറ്റും ബെഡുകള്‍ക്ക് മുകളിലാണ് തൂക്കിയിടുന്നത്. ഇത്തരം റൂമുകളില്‍ ഒരാള്‍ക്ക് മാസം 242 യൂറോയാണ് ശരാശരി വാടക. ഇതിനു പുറമെ ആദ്യം 290 യൂറോ ഡെപ്പോസിറ്റും നല്‍കണം. ആറു പേരാകുമ്പോള്‍ ഒരു റൂമിന് ശരാശരി 1,452 യൂറോയോളം ഡബ്ലിനില്‍ നല്‍കേണ്ടി വരുന്നു.

സിറ്റി സെന്ററിലെ ഒരു വാടകവീടിനാണ് ഏറ്റവും കൂടുതല്‍ വാടക നല്‍കേണ്ടിവരുന്നതായി കണ്ടത്. ഇവിടെ മാസം 310 യൂറോ ആണ് ഒരാള്‍ക്ക് വാടക. അഞ്ചു പേര്‍ക്ക് താമസിക്കാം.

Scroll To Top