Monday December 05, 2016
Latest Updates

ഭവനപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി, ഉപയോഗിക്കാതെ കിടക്കുന്ന പഴയ വീടുകള്‍ ഏറ്റെടുക്കും

ഭവനപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി, ഉപയോഗിക്കാതെ കിടക്കുന്ന പഴയ വീടുകള്‍ ഏറ്റെടുക്കും

ഡബ്ലിന്‍ :ഉപയോഗരഹിതമായി കിടക്കുന്ന പഴയ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് 30,000 യൂറോ നല്‍കുമെന്ന് ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനി. ഈ വീടുകള്‍ പുനര്‍നിര്‍മ്മിച്ച് വാസയോഗ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയായ ‘റിപ്പയര്‍ ആന്‍ഡ് ലീസ്’ പ്ലാന്‍ വഴി  ഈ തുക വീട്ടുടമകള്‍ക്ക് നല്‍കുന്നത്. ശേഷം ഈ വീടുകള്‍ വാടകയ്ക്ക് നല്‍കാം. പുതിയ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ രാജ്യത്തെ ഭവനപ്രതിസന്ധിക്ക് വലിയൊരളവു വരെ ഇത് പരിഹാരമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ കാര്‍ലോയിലും വാട്ടര്‍ഫോര്‍ഡിലും നടപ്പിലാക്കിത്തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ളവരെ പദ്ധതിയിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് ലോക്കല്‍ അതോറിറ്റികള്‍ പരസ്യം നല്‍കണം. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് വാടകയുടെ കാലാവധി.

2016ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 200,000ഓളം വീടുകള്‍ ഒഴിഞ്ഞുകിക്കുന്നതായാണ് കണക്ക്

Scroll To Top