Thursday January 18, 2018
Latest Updates

വാടക മുന്‍കൂര്‍ നല്‍കി സര്‍ക്കാര്‍ വീടെടുക്കും,ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യും

വാടക മുന്‍കൂര്‍ നല്‍കി സര്‍ക്കാര്‍ വീടെടുക്കും,ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യും

ഡബ്ലിന്‍:ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ വാടകയ്ക്കെടുത്ത് ഭവനപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അഞ്ചു വര്‍ഷത്തെ വാടക (ഏകദേശം 30,000 യൂറോ) മുന്‍കൂറായി നല്‍കി വീടുകള്‍ വാടകയ്ക്കെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനിയുടെ നേതൃത്വത്തില്‍ ലോക്കല്‍ അതോറിറ്റികള്‍ വഴിയാകും പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ അനുമതിയുള്ള ഹൗസിങ് ഏജന്‍സികള്‍ വഴിയും പദ്ധതി നടപ്പിലാക്കും.

പദ്ധതി നടപ്പില്‍ വരുത്തുന്നതോടെ അടഞ്ഞുകിടക്കുന്ന പല വീടുകളും ഉടമസ്ഥര്‍ നന്നാക്കി വാടകയ്ക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്ടര്‍ഫോര്‍ഡ്, കാര്‍ലോ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയ ശേഷമേ രാജ്യമാകെ അത് വ്യാപിപ്പിക്കുകയുള്ളൂ. അടഞ്ഞുകിടക്കുന്ന വീടുകള്‍ നന്നാക്കിയെടുക്കാനും വാങ്ങാനുമായി ഹൗസിങ് ഏജന്‍സിക്ക് 70 മില്ല്യണ്‍ യൂറോ നല്‍കിയിട്ടുണ്ട്. രാജ്യത്താകെ 250,000ഓളം വീടുകള്‍ ആളില്ലാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top