Monday November 20, 2017
Latest Updates

ഉയരുന്ന വാടക വര്‍ദ്ധനവില്‍ ഭവനമന്ത്രിയ്ക്ക് സംശയം, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ടാസ്‌ക്ഫോഴ്സിന് നിര്‍ദ്ദേശം

ഉയരുന്ന വാടക വര്‍ദ്ധനവില്‍ ഭവനമന്ത്രിയ്ക്ക് സംശയം, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ടാസ്‌ക്ഫോഴ്സിന് നിര്‍ദ്ദേശം

ഡബ്ലിന്‍ : വാടക വര്‍ധന അധികരിച്ചെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് അതിനെക്കുറിച്ചന്വേഷിക്കാന്‍ ടാസ്‌ക്ഫോഴ്സിന് ഭവനവകുപ്പു മന്ത്രി ഓവന്‍ മര്‍ഫി നിര്‍ദ്ദേശം നല്‍കി.വാടകയില്‍ ഇത്രയും വര്‍ധനവ് വന്നിട്ടുണ്ടോ എന്ന് സര്‍ക്കാരിന് സംശയമുണ്ട്.ഇക്കാര്യം കൂടി വ്യക്തമായി ബോധ്യപ്പെടുന്നതിനു കൂടിയാണ് മന്ത്രിയുടെ നീക്കം.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വാടകയില്‍ 11.2 ശതമാനം വര്‍ധനയുണ്ടായതായി പ്രോപ്പര്‍ട്ടി വെബ്സൈറ്റായ ഡാഫ്ട് വ്യക്തമാക്കിയിരുന്നു ഇതിനെ തുടര്‍ന്നാണ് എയര്‍ ബിഎന്‍ബിയുടെ ലെറ്റിംഗ്സുകള്‍ പരിശോധിക്കാനും വര്‍ഷാവസാനം റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി ടാസ്‌ക് ഫോഴ്സിനോട് ആവശ്യപ്പെട്ടത്.അയര്‍ലണ്ടിലെ ഹൗസിങ്ങ് ആന്‍ഡ് റെന്റല്‍ മാര്‍ക്കറ്റില്‍ ഹ്രസ്വകാല ആഘാതങ്ങള്‍ ബാധിച്ചതിനെക്കുറിച്ചുള്ള ഒയ്ര്ചാറ്റ് ഹൗസിങ് കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് സെനഡില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു മന്ത്രി.

വര്‍ദ്ധിച്ചുവരുന്ന ഡിമാന്റ്, സാമ്പത്തിക വീണ്ടെടുക്കല്‍, ഭവന വിതരണ അഭാവം, കടബാധ്യത മൂലം ഭൂവുടമകള്‍ക്ക് അവരുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഉയര്‍ന്ന ചെലവുകള്‍ എന്നിവ മൂലം വാടക വിപണികളില്‍ നിലനില്‍ക്കുന്ന ശക്തമായ സമ്മര്‍ദത്തെക്കുറിച്ച് സര്‍ക്കാര്‍ ബോധവാന്മാരാണെന്ന് മന്ത്രി പറഞ്ഞു.വാടകയില്‍ ഉയര്‍ച്ചാ പ്രവണതയുണ്ടെന്ന് അംഗീകരിക്കുന്നു.

എന്നാല്‍ ഇത്രയും ഉയര്‍ന്ന വര്‍ദ്ധനാ നിരക്കില്‍ തര്‍ക്കമുണ്ട്.വാടകക്കാര്‍ കൊടുക്കുന്ന വാടകയേക്കാള്‍ ഉയര്‍ന്ന നിരക്ക് വെബ്സൈറ്റ് ചോദിക്കുന്നതാകാമെന്നു മന്ത്രി പറഞ്ഞു.ഡാഫ്ടില്‍ പരസ്യം ചെയ്യപ്പെടുന്ന കുറഞ്ഞത് താരതമ്യേന ഒരു ചെറിയ സാമ്പിള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. അത് രാജ്യത്തെ വാടകമേഖലയെ പൂര്‍ണ്ണമായും പ്രതിനിധീകരിക്കുന്നതാകണമെന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Scroll To Top