Saturday December 03, 2016
Latest Updates

വീടുകള്‍ക്ക് വിലയിടിയില്ലേ ?ഭവനം വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ആശങ്കയില്‍,ഒക്ടോബറിലും 1.6 %വിലയുയര്‍ന്നു 

വീടുകള്‍ക്ക് വിലയിടിയില്ലേ ?ഭവനം വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ആശങ്കയില്‍,ഒക്ടോബറിലും 1.6 %വിലയുയര്‍ന്നു 

ഡബ്ലിന്‍ :വീടൊന്നു സ്വന്തമാക്കണമെങ്കില്‍ ഇനി കൂടുതല്‍ കരുതേണ്ടി വരും. സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി നടക്കുന്നവര്‍ക്ക് ചെറിയൊരു ആഘാതമാണ് ഭവനവില വര്‍ധനവിലൂടെ നേരിടേണ്ടിവരുന്നത്. ഒക്ടോബര്‍ മാസത്തില്‍ മാത്രം ഭവനവില ഉയര്‍ന്നത് 1.6 ശതമാനമാണെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ വെളിപ്പെടുത്തല്‍.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.6 ശതമാനം വര്‍ധന!

ഡബ്ലിനില്‍ ഭവനവിലയില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍. ഡബ്ലിനു പുറത്ത് ഭവന വില ഒക്ടോബറില്‍ 2.1 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച 10.7 ശതമാനം വര്‍ധന. 

സെന്‍ട്രല്‍ ബാങ്കിന്റെ വായ്പ കൊടുക്കല്‍ നിയന്ത്രണത്തെ തുടര്‍ന്ന് ഒക്ടോബര്‍ മാസത്തോടെയെങ്കിലും ഭവനവില കുറയുമെന്നായിരുന്നു വിപണി നിരീക്ഷകര്‍ കണക്കുകൂട്ടല്‍.പ്രോപ്പര്‍ട്ടി വിപണിയിലെ കുമിളകള്‍ പൊട്ടുന്നുവെന്ന് ജനുവരി,ഫെബ്രുവരി മാസങ്ങളിലെ നേരിയ വിലയിടിവ് തോന്നിച്ചുവെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ വീണ്ടും വില കൂടുകയായിരുന്നു. 2007നെ അപേക്ഷിച്ച് ദേശീയ തലത്തില്‍ നോക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ഭവനവിലയില്‍ നിന്നും 33.5 ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.അതായത് 2007 ലെ വിലയേക്കാള്‍ കുറവാണ് ഇപ്പോഴത്തെ വിലയെന്നാണ് കണക്കുകള്‍.

ഭവനം വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളികളടക്കമുള്ള ആയിരങ്ങളെ അക്ഷരാര്‍ഥത്തില്‍ ആശങ്കയിലാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയം. ഭവനവായ്പ നല്കുന്നതില്‍ സെന്‍ട്രല്‍ ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ വിരമിക്കുന്ന ഗവര്‍ണര്‍ പാട്രിക്ക് ഹോനോഹന്റെ വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്.

മുമ്പുണ്ടായത് പോലെ ഇനിയൊരു വിലതകര്‍ച്ച ഉണ്ടാകാനിടയില്ലെന്നു വ്യക്തമാക്കിയ പാട്രിക് ഹോനന്‍ അനാവശ്യമായ ‘കുമിളകള്‍’ഐറിഷ് ഭവനമേഖലയെ ബാധിക്കാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നാകെ ഇതിനായുള്ള തയാറെടുപ്പിലാണെന്നും സൂചിപ്പിച്ചു.അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡബ്ലിനില്‍ ഭവനങ്ങളുടെ വില എത്രമാത്രം ഉയരുമെന്ന് ഊഹിക്കാനാകില്ലെന്നും എന്നാല്‍ വിലയിടിവിനു യാതൊരു സാധ്യതയുമില്ലെന്നും,വിലയിടിവു നിയന്ത്രിക്കാനുള്ള പ്രതിരോധ നടപടികള്‍ ഉണ്ടെന്നും ഹോനോഹന്‍ കഴിഞ്ഞയാഴ്ച്ച പറഞ്ഞു.ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ ഒരു സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

സെന്‍ട്രല്‍ ബാങ്കിന്റെ ഈ നീക്കം വീട് വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളിയുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാകും.വില കൂടിയ അവസ്ഥയില്‍ നിന്നും കുറഞ്ഞ ശേഷം വീട് വാങ്ങാമെന്നു കരുതിയിരിക്കുന്നവര്‍ ഏറെയാണ്.വിപണിയില്‍ വീടുകളുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം മൂന്നു മടങ്ങെങ്കിലും വര്‍ദ്ധിച്ചതാണ് ഇപ്പോഴും പ്രതിസന്ധിവര്‍ദ്ധിക്കുവാന്‍ കാരണമെന്ന് പറയപ്പെടുന്നു. 

Scroll To Top