Tuesday December 06, 2016
Latest Updates

ഭവന വില കുറഞ്ഞേക്കും,അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ ഇനി തയാറെടുക്കാം! ആഴ്ച തോറും നാമയുടെ 80 വീടുകള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുമെന്ന് സര്‍ക്കാര്‍ 

ഭവന വില കുറഞ്ഞേക്കും,അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ ഇനി തയാറെടുക്കാം! ആഴ്ച തോറും നാമയുടെ 80 വീടുകള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുമെന്ന് സര്‍ക്കാര്‍ 

ഡബ്ലിന്‍ :രാജ്യത്തെ ഭവന പ്രതിസന്ധി അവസാനിക്കുകയാണെന്ന സൂചനകള്‍.ഡിസംബര്‍ മാസത്തോട് കൂടി നാമാ ആഴ്ചയില്‍ 80 വീടുകള്‍ വീതം വില്പ്പനയ്ക്കായി പൊതു മാര്‍ക്കറ്റില്‍ വെയ്ക്കും. പാര്‍പ്പിട പ്രതിസന്ധി പരിഹരിയ്ക്കുവാനുള്ള ഈ നീക്കമടക്കമുള്ള രൂപരേഖ അടുത്ത ആഴ്ചത്തെ ബജറ്റില്‍ മന്ത്രി മൈക്കില്‍ നൂനന്‍ ബജറ്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് ഡ്രാഫ്റ്റ് രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്,

നാമയുടെ അധീനതയിലുള്ള പല സൈറ്റുകളിലും വീടുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഈ യൂണിറ്റുകള്‍ വര്‍ഷാവസാനത്തോടെ പ്രൈവറ്റ് പര്‍ച്ചേസിന് ലഭ്യമാക്കാനാണ് തീരുമാനം.നാമ ഈ പദ്ധതി സംബന്ധിച്ച് ഒരു പൂര്‍ണ്ണറിപ്പോര്‍ട്ട് മന്ത്രി നൂനന് നല്‍കും.

2020 തോടു കൂടി 20,000 വീടുകള്‍ കൂടി ലഭ്യമാക്കാന്‍ സഹായിക്കുന്ന നാമയുടെ മറ്റൊരു പദ്ധതി കൂടി മന്ത്രി അടുത്ത ചൊവ്വാഴ്ച ഔദ്യോഗികമായി അവതരിപ്പിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. 

നാമയുടെ പുതിയ വീടുകള്‍ സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇറക്കുമെന്ന് ഉറപ്പായതോടെ ഉയര്‍ന്ന വില്പ്പനയ്ക്കിട്ടിരുന്ന ഡബ്ലിനിലെ പഴയ വീടുകള്‍ക്ക് വിലകുറയുമെന്നാണ് ഭവന മേഖലയിലെ വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.അഥവാ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെ നില്‍ക്കുന്ന വാടക നിരക്കുകള്‍ ലഭ്യമാക്കി അത്തരം വീടുകള്‍ മാര്‍ക്കറ്റില്‍ വാടകയ്ക്ക് വരും.തത്ഫലമായി അടുത്ത മാര്‍ച്ചോടെ വാടകയിലും ഇളവുണ്ടായേക്കാം.

സര്‍ക്കാരും ബജറ്റില്‍ പ്രഖ്യാപിക്കുന്ന നടപടികള്‍ക്കനുസരിച്ചാവും രാജ്യത്തെ ഭവനമേഖലയിലെ മാറ്റങ്ങള്‍ ഉണ്ടാകുക എന്ന് ഉറപ്പായിട്ടുണ്ട്.ജൂലൈ മാസത്തോടെ ഭവനവില കുറയുമെന്ന മുന്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാവാത്തത്തില്‍ ഖിന്നരായി കാത്തിരിക്കുന്നവര്‍ക്ക് ബജറ്റോടെ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.

Scroll To Top