Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ വീടുകള്‍ കുത്തകകള്‍ കയ്യടക്കുന്നു,വില്‍പ്പനയ്ക്ക് വെയ്ക്കാതെ ലാഭം കൊയ്യാന്‍ പദ്ധതി,വിപണിയില്‍ ഭവനദൗര്‍ലഭ്യം

അയര്‍ലണ്ടിലെ വീടുകള്‍ കുത്തകകള്‍ കയ്യടക്കുന്നു,വില്‍പ്പനയ്ക്ക് വെയ്ക്കാതെ ലാഭം കൊയ്യാന്‍ പദ്ധതി,വിപണിയില്‍ ഭവനദൗര്‍ലഭ്യം

ഡബ്ലിന്‍: രാജ്യത്ത് താമസസൗകര്യമില്ലാതെ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുതിനിടെ, വലിയൊരു വിഭാഗം വീടുകളും കുത്തകകള്‍ കയ്യടക്കുന്നു.എല്ലാ കൗണ്ടിയിലുമായി ഏകദേശം 9,000 വീടുകളാണ് ഓരോന്നിനും വെറും 6,000 യൂറോ മുതല്‍ വിലയിട്ട് കുത്തകകള്‍ വാങ്ങിയിരിക്കുന്നത്. 2010 മുതലാണ് ഇത്തരത്തില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ആരംഭിച്ചത്.

ഈ വര്‍ഷം പോലും ഇത്തരത്തില്‍ കുത്തകകള്‍ വാങ്ങിക്കൂട്ടിയ വീടുകള്‍ക്ക് മാര്‍ക്കറ്റില്‍ ചിലയിടങ്ങളില്‍ അവര്‍ വില്പ്പനയ്ക്ക് വെച്ചിരിക്കുന്ന വില വാങ്ങിയ വിലയുടെ ഇരട്ടിയോളം വരും.കുറഞ്ഞ വിലയ്ക്ക് വാങ്ങിയ കൌണ്ടി മേഖലയിലെ കണക്കുകളാണ് ഇവ.എന്നാല്‍ നഗര പ്രദേശങ്ങളില്‍ കുറഞ്ഞ വീടുകള്‍ വാങ്ങി വാടക ഉയര്‍ത്തുക എന്ന തന്ത്രമാണ് അവര്‍ നടപ്പാക്കിയത്.

ഉദാഹരണത്തിന് ഡബ്ലിന്‍ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ ഭവന വിപണനം നടക്കുന്ന ഡബ്ലിന്‍ 4ലെ സെന്റ് വിന്‍സന്റ്റ്‌സ് ആശുപത്രിയുടെ സമീപമുള്ള ഏലം പാര്‍ക്ക് എന്ന താരതമ്യേനെ പുതിയ അപ്പാര്‍റ്റ്‌മെന്റിലെ ലിങ്ക്,ബേ എന്നി രണ്ടു വിംഗുകളിലെ 139 അപ്പാര്‍റ്റ്‌മെന്റുകള്‍ ഈയിടെ വില്പ്പന നടന്നത് ആകെ 52 മില്യന്‍ യൂറോയ്ക്കാണ്.ഒരു അപ്പാര്‍റ്റ് മെന്റിന് ശരാശരി വില 4 ലക്ഷം യൂറോയില്‍ താഴെ മാത്രം.550 മില്യന്‍ യൂറോ മുടക്കി നിര്‍മ്മിച്ച ഏലം പാര്‍ക്കിലെ ആകെയുള്ള കെട്ടിടങ്ങളില്‍ നിന്നും ഒരു വര്‍ഷം ലഭിക്കുന്ന വാടകയുടെ വരുമാനം മാത്രം 9.5 മില്യന്‍ യൂറോ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ കുത്തകകള്‍ക്ക് അവര്‍ വിലയ്ക്ക് വാങ്ങിയിട്ടിരിക്കുന്ന കെട്ടിടസമുച്ചയങ്ങള്‍ പുനര്‍വില്പ്പന നടത്താതിരിക്കുന്നതാണ് ലാഭം എന്നും ആര്‍ക്കും കണ്ടെത്താവുന്നതെയുള്ളൂ.

പ്രതിസന്ധി പരിഹരിക്കാനായി നാമയുടെയും മറ്റും കൈവശമുള്ള വീടുകള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ 2014 മുതല്‍ പദ്ധതികള്‍ കൊണ്ടുവന്നിരുെങ്കിലും, എല്ലാവര്‍ക്കും അതുവഴി താമസസൗകര്യം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് വീടുകള്‍ കുത്തകകള്‍ കൈവശപ്പെടുത്തിയിരിക്കുതായുള്ള റിപ്പോര്‍ട്ട്.

ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ എന്നിവിടങ്ങളില്‍ 7,500ഓളം വീടുകള്‍ ഇത്തരത്തില്‍ വാങ്ങപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ കാവന്‍, ലിമറിക്ക്, കില്‍ഡെയര്‍, വിക്ലോ, ലൗത്ത് എന്നിവിടങ്ങളിലും കുത്തകകള്‍ ഏറ്റെടുത്തത് കാരണം ഭവനവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

Scroll To Top