Sunday December 11, 2016
Latest Updates

കോര്‍ക്കിലും വീടുകള്‍ക്ക് വില കൂടുന്നു,ഡബ്ലിനില്‍ 13% വര്‍ദ്ധനവ്

കോര്‍ക്കിലും വീടുകള്‍ക്ക് വില കൂടുന്നു,ഡബ്ലിനില്‍ 13% വര്‍ദ്ധനവ്

കോര്‍ക്ക് :കോര്‍ക്കില്‍ വീടുകള്‍ക്ക് വില വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2016ലെ ആദ്യ ആറു മാസങ്ങളില്‍ 7.8%ഓളമാണ് വര്‍ദ്ധന. ഇതോടെ കോര്‍ക്ക് രാജ്യത്ത് വീടിനായി ഏറ്റവും കൂടുതല്‍ പണം മുടക്കേണ്ട നഗരങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്തി. ഡബ്ലിന്‍, വിക്ക്ലോ, കില്‍ഡെയര്‍, മെത്ത് എന്നിവയാണ് കോര്‍ക്കിനു മുന്നില്‍.

അതേസമയം വീടുകളുടെ വില്‍പ്പനയില്‍ കുറവുണ്ടായെന്നും റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് റജിസ്റ്ററിന്റെ (ആര്‍പിപിആര്‍) റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനിയല്‍ 5%ഓളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 2,239 വീടുകളാണ് കോര്‍ക്കില്‍ വിറ്റുപോയിട്ടുള്ളത്; കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 116 എണ്ണം കുറവ്.

ഡബ്ലിനിലും വീടുകള്‍ക്ക് വിലയേറുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13% ആണ് ഡബ്ലിനില്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. 2010നു ശേഷം ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയും വര്‍ദ്ധനവ് സംഭവിക്കുന്നത്. അതേസമയം നഗരത്തില്‍ വീടുകളുടെ ലഭ്യതക്കുറവ് തുടരുകയുമാണ്.

റോസ്‌കോമണിലാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീടുകള്‍ ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശരാശരി 64,000 യൂറോ മുടക്കിയാല്‍ ഇവിടെ ഒരു വീട് വാങ്ങാം.

Scroll To Top