Friday May 25, 2018
Latest Updates

ഭവനവില കുറയുന്നില്ല;നഗര പ്രദേശങ്ങളില്‍ വീണ്ടും 7% വില വര്‍ദ്ധിക്കുമെന്ന് വിദഗ്ദര്‍

ഭവനവില കുറയുന്നില്ല;നഗര പ്രദേശങ്ങളില്‍ വീണ്ടും 7% വില വര്‍ദ്ധിക്കുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍;സര്‍ക്കാരിന്റെ ഹൗസിങ് പ്ലാന്‍ കാര്യക്ഷമമാകാത്തിടത്തോളം രാജ്യത്തെ ഭവനവില ഉയരുക തന്നെ ചെയ്യുമെന്ന് വിദഗ്ദ്ധര്‍. തലസ്ഥാന നഗരമായ ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളില്‍ ഓരോ വര്‍ഷവും ശരാശരി 7% വീതം ഭവന വിലാ നിരക്ക് വര്‍ദ്ധിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. ഈ നഗരങ്ങള്‍ക്കു പുറത്ത് 3.5% വീതം വര്‍ഷാവര്‍ഷം വില വര്‍ദ്ധിക്കും.

വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് വീട്ടുമകള്‍ തങ്ങളുടെ വീടുകള്‍ വിലയ്ക്ക് വിറ്റ് പണമാക്കാന്‍ സാധ്യതയുണ്ട്.എങ്കിലും 2021ഓടെ 25,000 വീടുകള്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി വിജയിച്ചാല്‍പ്പോലും ഭവനപ്രതിസന്ധിക്ക് പരിഹാരമാകില്ല എന്നാണ് വിലയിരുത്തല്‍.

വര്‍ഷം തോറും 35,000 വീടുകള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി ഭാവിയിലും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയൂവെന്ന് പ്രോപ്പര്‍ട്ടി വിദഗ്ദ്ധനായ ഫിലിപ് ഫാരല്‍ പറയുന്നു. ഈ വര്‍ഷം 14,000 വീടുകള്‍ മാത്രമേ സര്‍ക്കാര്‍ പദ്ധതിയില്‍ പണി പൂര്‍ത്തിയാകുകയുള്ളൂ.

ഈയിടെ നടത്തിയ ഒരു സര്‍വേ പ്രകാരം ഡബ്ലിനില്‍ ഒരു 3 ബെഡ്റൂം വീട് നിര്‍മ്മിക്കാനുള്ള ചെലവ് 330,000നു മുകളിലാണ്. എന്നാല്‍ ഇത്തരം വീടുകള്‍ക്ക് ലഭിക്കുന്ന ശരാശരി വിലഇത്രയും വരില്ലത്രേ.ഇതും മറ്റൊരു പ്രതിസന്ധിയാണ്.

Scroll To Top