Thursday December 08, 2016
Latest Updates

ഒറ്റ രാത്രി കൊണ്ട് അയര്‍ലണ്ടില്‍ വീടിനു വില കൂടിയത് 45,000 യൂറോ! ബലേ ഭേഷ് നൂനന്‍ജി!

ഒറ്റ രാത്രി കൊണ്ട് അയര്‍ലണ്ടില്‍ വീടിനു വില കൂടിയത് 45,000 യൂറോ! ബലേ ഭേഷ് നൂനന്‍ജി!

ഡബ്ലിന്‍ :20,000 യൂറോ വരെ റിബേറ്റ് നല്‍കുന്ന സര്‍ക്കാരിന്റെ ഫസ്റ്റ് ടൈം ബയേഴ്സ് പ്ലാന്‍ കാരണം രാജ്യത്ത് ഒറ്റ രാത്രി കൊണ്ട് വീടുകള്‍ക്ക് വന്‍ വിലക്കയറ്റം. റിബേറ്റ് പ്ലാന്‍ വീടുകളുടെ വില കുതിച്ചുയരാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.

ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് ധനമന്ത്രി മൈക്കല്‍ നൂനാന്‍ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് 5% ടാക്സ് റിബേറ്റ് (പരമാവധി 20,000 യൂറോ വരെ) എന്ന പദ്ധതി പ്രഖ്യാപിച്ചത്. 400,000 യൂറോ വരെ വിലയുള്ള വീടുകള്‍ക്ക് ഈ റിബേറ്റ് ലഭിക്കും. എന്നാല്‍ ഭവന പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിനും പകരം വീടുകളുടെ വന്‍ വിലക്കയറ്റത്തിനാണ് പദ്ധതി കാരണമായിരിക്കുന്നത്. വിക്ക്ലോയില്‍ വീടുകള്‍ക്ക് 17,500 മുതല്‍ 45,000 യൂറോ വരെ വിലയാണ് കഴിഞ്ഞ ഒരു രാത്രി കൊണ്ട് വര്‍ദ്ധിച്ചത്.

ബജറ്റനു മുമ്പ് 395,000 യൂറോ വിലയുണ്ടായിരുന്ന ത്രീ ബെഡ്റൂം സെമി ക്യാറ്റഗറി ബി ഹൗസിന് ഇന്ന് വില 427,500 യൂറോ ആണ്. ഫൈവ് ബെഡ്റൂം വീടിന് വില 575,000 യൂറോയില്‍ നിന്നും 620,000 യൂറോയായും കുതിച്ചുയര്‍ന്നിരിക്കുകയാണ്.

വിവിധ ഹൗസിങ് വെബ് സൈറ്റുകളിലും വിലക്കയറ്റം ദൃശ്യമാണ്.റിബേറ്റ് പ്രഖ്യാപനം വന്നതോടെ നൂറുകണക്കിന് പേരാണ് പുതിയ വീടുകള്‍ തേടി വെബ് സൈറ്റുകളില്‍ തിരയാന്‍ കയറിയത്.വില്‍പ്പന പൂര്‍ത്തിയാക്കിയ ശേഷം വില നിശ്ചയിക്കാത്ത അവസ്ഥയിലായിരുന്ന ഏറെ വീടുകള്‍ പുതിയ ലിസ്റ്റിങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭവന വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയത് പോലെ രാജ്യത്തെ ഭവനമേഖല പൂര്‍ണ്ണമായും വില കയറ്റത്തിലേയ്ക്ക് തന്നെയാണ് നീങ്ങുന്നത് എന്നാണ് കാണപ്പെടുന്നത്.

കഴിഞ്ഞ നാലുവര്‍ഷമായി അയര്‍ലണ്ടില്‍ ഒരാളെങ്കിലും സര്‍ക്കാര്‍ ജോലി ചെയ്യുന്ന മലയാളി കുടുംബങ്ങളും സര്‍ക്കാരിന്റെ 20000 യൂറോ റിബേറ്റിന് പൊതുവെ അര്‍ഹതയുള്ളവരാണ്.കൂടിയ വില കൊടുത്ത് ഭവനം വാങ്ങാന്‍ എത്രപേര്‍ തയാറാകും എന്ന് കാത്തിരുന്ന് കാണണം.ഭവനം വാങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നവരില്‍ കൂടുതല്‍ പേരും വില അല്‍പ്പം കൂടുതലായാലും വെറുതെ കിട്ടുന്ന റിബേറ്റ് ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ഉറപ്പാണ്.
ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top