Thursday December 08, 2016
Latest Updates

വീട് വാങ്ങാന്‍ ഒക്ടോബര്‍ ബജറ്റ് വരെ കാത്തിരിക്കേണ്ട; ധനസഹായത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് ഭവനമന്ത്രി

വീട് വാങ്ങാന്‍ ഒക്ടോബര്‍ ബജറ്റ് വരെ കാത്തിരിക്കേണ്ട; ധനസഹായത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് ഭവനമന്ത്രി

ഡബ്ലിന്‍:ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്കായി ഒക്ടോബറില്‍ അവതരിപ്പിക്കുന്ന ബജറ്റ് വരെ കാത്തിരിക്കേണ്ടെന്ന് ഭവനമന്ത്രി സിമോണ്‍ കൊവേനി. ടാക്സ് റിബേറ്റ് പദ്ധതിക്ക് സമാനമായ ഈ സ്‌കീമിന് മുന്‍കാല പ്രാബല്യം വേണമെന്നും മന്ത്രി ഇന്നലെ പറഞ്ഞു. ധനമന്ത്രി ഇതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബാങ്കുമായി ചര്‍ച്ച നടത്തുകയാണെന്നും, ഇതിനു ശേഷം പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും കൊവേനി അറിയിച്ചു.തീരുമാനം എന്തായാലും പക്ഷെ പ്രഖ്യാപനം ബജറ്റിലാവും പ്രഖ്യാപിക്കുക.

ഭവനപ്രതിസന്ധി നിലനില്‍ക്കുന്ന രാജ്യത്ത്, ആദ്യമായി വീടു വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കൊവേനി വ്യക്തമാക്കി. ബജറ്റില്‍ പ്രഖ്യാപിക്കുന്ന ഏതൊരു പദ്ധതിക്കും മുന്‍കാല പ്രാബല്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top