Thursday November 15, 2018
Latest Updates

ഡബ്ലിന്‍ മേഖലയില്‍ വാടക ഉയര്‍ത്താന്‍ സംഘടിത നീക്കമെന്ന് ആക്ഷേപം :വാടകക്കാര്‍ക്ക് നീതി നടത്തി തരാന്‍ ടെനന്‍സി പ്രൊട്ടക്ഷന്‍ സര്‍വീസ് വഴി ശ്രമിക്കണമെന്ന് നാഷണല്‍ ഹൗസിങ് ചാരിറ്റി,കഴിഞ്ഞ വര്‍ഷം മാത്രം സംരക്ഷിച്ചത് 3000 കുടുംബങ്ങളെയെന്ന് വെളിപ്പെടുത്തല്‍

ഡബ്ലിന്‍ മേഖലയില്‍ വാടക ഉയര്‍ത്താന്‍ സംഘടിത നീക്കമെന്ന് ആക്ഷേപം :വാടകക്കാര്‍ക്ക് നീതി നടത്തി തരാന്‍ ടെനന്‍സി പ്രൊട്ടക്ഷന്‍ സര്‍വീസ് വഴി ശ്രമിക്കണമെന്ന് നാഷണല്‍ ഹൗസിങ് ചാരിറ്റി,കഴിഞ്ഞ വര്‍ഷം മാത്രം സംരക്ഷിച്ചത് 3000 കുടുംബങ്ങളെയെന്ന് വെളിപ്പെടുത്തല്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഏതാനം വര്‍ഷങ്ങളായി വാടക കൂട്ടാതിരുന്ന ഭൂരിപക്ഷം വീടുകള്‍ക്കും,വാടക വര്‍ദ്ധനവിനുള്ള നോട്ടീസ് നല്‍കുന്നതിന് എസ്റ്റേറ്റ് മാഫിയയുടെ നേതൃത്വത്തില്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഒരു മേഖലയിലെ ഏതാനം വീടുകള്‍ എങ്കിലും നിശ്ചിത മാര്‍ക്കറ്റ് വാടകയേക്കാള്‍ കുറവില്‍ വരുന്നത് തടയാനുള്ള നടപടികളുടെ ഭാഗമാണ് ഇതെന്ന് കരുതപ്പെടുന്നു.

ബ്രേ,സിറ്റി സെന്റര്‍,സെന്റ് ജെയിംസസ്,ഇഞ്ചിക്കോര്‍ എന്നിവിടങ്ങളിലെല്ലാം വാടക ഇതിനകം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്.1000 യൂറോയോട് അടുത്തു വാടക ഉണ്ടായിരുന്നതും,എന്നാല്‍ വര്‍ഷങ്ങളായി ,ഹൌസ് ഓണര്‍മാര്‍ വാടക കൂട്ടാതിരുന്നതുമായ വീടുകള്‍ക്കാണ് സംഘടിത ശ്രമങ്ങളുടെ ഭാഗമായി ഇരുനൂറു മുതല്‍ അഞ്ഞൂറ് യൂറോ വരെ വര്‍ദ്ധനവ് വരുത്തിയതായി മലയാളികള്‍ അടക്കമുള്ള വാടകക്കാര്‍ ആരോപിക്കുന്നത്.

അതേസമയം വാടക മേഖലയിലെ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും,മറ്റ് താമസ സൗകര്യം ലഭിക്കില്ലെന്നും ഉറപ്പുള്ളപ്പോള്‍ ടി പി എസ്സിനെ( ടെനന്‍സി പ്രൊട്ടക്ഷന്‍ സര്‍വീസ് ) സമീപിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് നാഷണല്‍ ഹൗസിങ് ചാരിറ്റിയായ ട്രെഷഹോള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ജോണ്‍ മാര്‍ക്ക് അഭ്യര്‍ഥിച്ചു.

വാടക കൂട്ടുന്നതിനെതിരെയും,ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സിറ്റി /കൗണ്ടി കൗണ്‌സിലുകളിലെ ടെനന്‍സി പ്രൊട്ടക്ഷന്‍ സര്‍വീസിന് (ടിപിഎസ്)അടുത്തിടെയായി ലഭിക്കുന്ന പരാതികള്‍ റിക്കോര്‍ഡ് എണ്ണമാണെന്ന് സംഘടന വ്യക്തമാക്കുന്നു.3000 വാടക വീട്ടുകാരെ കഴിഞ്ഞ ഒരു വര്‍ഷം സംരക്ഷിക്കാന്‍ കഴിഞ്ഞതായി സംഘടനാ വൃത്തങ്ങള്‍ പറഞ്ഞു. വാടക വീടുകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള സര്‍ക്കാര്‍ പദ്ധതിയായ ടെനന്‍സി പ്രൊട്ടക്ഷന്‍ സര്‍വീസ് ഡബ്ലിനിലെ നാല് പ്രാദേശിക അതോറിറ്റികളിലുമാണ് പ്രവര്‍ത്തിക്കുന്നത്.

അടിയന്തിരമായി താമസ സൗകര്യം ലഭ്യമാക്കുന്നതിനും വീടില്ലാത്തവര്‍ക്കുള്ള സേവനത്തിനുമായി പ്രാദേശിക അതോറിറ്റികളെ സമീപിക്കുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരുടെ വാടക വീട് നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ നിര്‍ണായകമായ സഹായങ്ങളാണ് ടിപിഎസ് നല്‍കുന്നത്.

‘വീടില്ലാതാകുന്നത് തടയുകയെന്നതിനാണ് ടിപിഎസ് പ്രഥമ പ്രാധാന്യംനല്‍കുന്നത്.അതേസമയം,ആളുകളെ അവരുടെ വീടുകള്‍ സംരക്ഷിക്കാന്‍ സഹായിക്കുകയെന്നതിനാണ് സര്‍ക്കാരും സ്റ്റാറ്റിയൂട്ടറി സസര്‍വീസുകളും സ്റ്റേറ്റ് ഫണ്ടഡ് ഹോംലെസ് സര്‍വീസുകളും മുന്‍ഗണന നല്‍കുന്നത് .

‘വ്യക്തികളേയും കുടുംബങ്ങളും വീടുകള്‍ വാടകയ്ക്കെടുത്ത് ഏതെങ്കിലും വിധത്തില്‍ വിഷമത്തിലായാല്‍ സഹായിക്കാന്‍ ടിപിഎസ് ഉണ്ടാകും. വീടില്ലാത്ത അവസ്ഥ തടയുന്നതിനും ആളുകള്‍ക്ക് അവരുടെ വീട് നിലനിര്‍ത്തുന്നതിനുമാണ് ടിപിഎസ് ലക്ഷ്യമിടുന്നത്.കുടിശിക നോട്ടീസ് ,നോട്ടീസ് ഓഫ് ടെര്‍മിനേഷന്‍,വാണിംഗ് ലെറ്റര്‍,വാടകവര്‍ധന,നിയമവിരുദ്ധമായി പുറത്താക്കല്‍ എന്നീ ഘട്ടത്തിലെല്ലാം ആളുകള്‍ക്ക് ടിപിഎസിനെ സമീപിക്കാവുന്നതാണ് ‘- ടി പി എസ് വക്താവ് ഗ്രീസണ്‍ പറഞ്ഞു.

2014 മുതല്‍ ഇന്നുവരെ ആകെ 10,710 കുടുംബങ്ങള്‍ ടിപിഎസിനെ സമീപിച്ചു.അവരില്‍ 5078 പേരും (47ശതമാനം) അവരുടെ അവകാശങ്ങളെ കുറിച്ചറിയുന്നതാനായിരുന്നു സമീപിച്ചത്.5632 പേര്‍ (52ശതമാനം)പാട്ടം നഷ്ടപ്പടുമെന്ന അപകട ഘട്ടത്തിലാണ് എത്തിയത്.

ലാന്‍ഡ് ലോര്‍ഡിനെയും ടെനന്റിനെയും അവകാശങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുക,അന്യായമായി വാടക കൂട്ടുന്ന ടെനന്റും ലാന്‍ഡ്ലോര്‍ഡുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുക,ഇതിനായി റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡിനെ സമീപിക്കുക,വാടക നല്‍കുന്നതിന് സഹായം നല്‍കുക. ഇതിനായി സാമൂഹിക സുരക്ഷാ വകുപ്പിന്റെ സഹായം തേടുക എന്നിവയൊക്കെയാണ് ടിപിഎസ് ചെയ്തുവരുന്നതെന്നും ടി പി എസ്സിന്റെ ബോധവല്‍ക്കരണ പരിപാടിയില്‍ ഗ്രീസണ്‍ പറഞ്ഞു.

റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡിനെ നേരിട്ട് സമീപിച്ച പല ഉപഭോക്താക്കളും നീതി ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ത്തുന്നുണ്ട്.എന്നാല്‍ സിറ്റി കൗണ്‍സില്‍ ഏജന്‍സിയായ ടി പി എസ് വഴി പരാതി ഉയര്‍ത്തിയവര്‍ക്കാവട്ടെ  അത്തരം  പരാതികള്‍  പെട്ടന്ന് പരിഹരിച്ചു ലഭിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

Scroll To Top