Monday July 16, 2018
Latest Updates

അയര്‍ലണ്ടിലെ ഭവന മേഖലയില്‍ വിലത്തകര്‍ച്ച പ്രതീക്ഷിക്കേണ്ടെന്ന് മന്ത്രി,ജാഗ്രതയോടെ കാത്തിരിക്കണമെന്ന് വിദഗ്ദര്‍

അയര്‍ലണ്ടിലെ ഭവന മേഖലയില്‍ വിലത്തകര്‍ച്ച പ്രതീക്ഷിക്കേണ്ടെന്ന് മന്ത്രി,ജാഗ്രതയോടെ കാത്തിരിക്കണമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ ഭവന വ്യാപാരമേഖലയിലെ വിലത്തകര്‍ച്ചയെ ഉപഭോക്താക്കള്‍ ജാഗ്രതയോടെ കാത്തിരിക്കണക്കണമെന്ന് വിദഗ്ദര്‍
ആഴത്തിലുള്ള നിരീക്ഷണത്തോടെ കാത്തിരിക്കുക എന്നതാണ് യഥാര്‍ഥ ആവശ്യക്കാര്‍ ചെയ്യേണ്ടത്,

ഈ മേഖലയില്‍ ആവശ്യവും വിതരണവും തമ്മിലുള്ള പൊരുത്തക്കേടുകളേറെയാണ്.വീടുകളുടെ കുറഞ്ഞ എണ്ണം വില വര്‍ധവിന് കാരണമാകുന്നു എന്നത് സത്യമാണ്.എന്നു പറഞ്ഞ് ഒരു കുമിളയുടെ ആയുര്‍ദൈര്‍ഘ്യമേ അതിനുള്ളുവെന്ന് അര്‍ഥമാക്കുന്നില്ല.അയര്‍ലണ്ടിലെ വീടുകളുടെ വില ഇപ്പോഴും 2007ലേതിനേക്കാള്‍ 30.7 ശതമാനം കുറവാണെന്നാണ് സി.എസ്.ഒ വെളിപ്പെടുത്തുന്നത്.എന്നാല്‍ ഡബ്ലിനില്‍ ഇത് 31.3 ശതമാനമാണ്. റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് കാര്യമായി ഫങ്ഷന്‍ ചെയ്യാത്തത് അനിശ്ചിതത്വമുണ്ടാക്കുന്നു.

ഇത്തരം അനിശ്ചിതത്വങ്ങള്‍ ഊഹക്കച്ചവടത്തിലെത്തിക്കുന്നു. ഇതാണ് സാ മ്പത്തികപ്പെരുപ്പമുണ്ടാക്കുന്നത്.

ഉദാഹരണത്തിന് നിങ്ങള്‍ക്കൊരു വീടുണ്ടെന്നു കരുതുക. അത് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുമുണ്ട്.അപ്പോഴാണ് വീടുകളുടെ വില ഉയരുകയാണെന്നു കേള്‍ക്കുന്നത്. നിങ്ങളെന്തു ചെയ്യും.ഉയര്‍ന്ന വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ അത് വില്‍ക്കാതെ മാറ്റിവയ്ക്കും.ഇത്തരം മാറ്റിവെക്കലുകളാണ് മാര്‍ക്കറ്റില്‍ കുഴപ്പമുണ്ടാക്കുന്നത്.

2009 മുതല്‍ കുറഞ്ഞു വന്ന വീടുവിലയുടെ കാരണവും ഇത് തന്നെയായിരുന്നു.കൂടിയ വിലയുണ്ടായിട്ടും 100 ശതമാനം മോര്‍ട്ട്‌ഗേജ് ലഭിച്ചതോടെ ഭവനവിപണിയില്‍ കാര്യമായ കച്ചവടം നടന്നു,മോര്‍ട്ട്‌ഗേജ് എടുത്ത് വീട് വാങ്ങിയവരുടെ തലയിലും അവര്‍ക്ക് വായ്പ കൊടുത്ത ബാങ്കുകാരുടെ തലയിലും കടഭാരം കെട്ടിവെച്ച് നിര്‍മ്മിതാക്കള്‍ രക്ഷപ്പെട്ടതോടെ വിപണിയില്‍ ഉണ്ടായ അസ്ഥിരത യഥാര്‍ഥ ആവശ്യക്കാര്‍ക്ക് ആരോഗ്യകരമായ വിലക്കുറവ് ഉണ്ടാക്കി!

എന്നാലും അക്കാലത്ത് നൂറു ശതമാനം വായ്പാ ലഭിച്ചു വാങ്ങിയവരില്‍ വന്‍ നഗരങ്ങളില്‍ ഒഴികെ മിക്കയിടങ്ങളിലും വീടുള്ളവര്‍ ഇപ്പോഴും സന്തോഷത്തില്‍ തന്നെയാണ് എന്നതും യാഥാര്‍ഥ്യമാണ്.വീട് വാങ്ങിയ സമയത്തുണ്ടായിരുന്ന വാടക നിരക്കിനേക്കാള്‍ കുറവാണ് ഇപ്പോഴും അവര്‍ മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നത് എന്നത് തന്നെയാണ് ഇതിന് കാരണം.സ്വന്തമായി ഒരു വീടെന്ന അവകാശപൂര്‍വ്വമായ അന്തസ്സിന്റെ നിലവാരം വേറെയും.
എന്നാല്‍ കരാറുകാര്‍ക്കും ആവശ്യക്കാരായ വാങ്ങല്‍ക്കാര്‍ക്കും ഒരേപോലെ വായ്പ നല്‍കിയ ബാങ്കുകളുടെ മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് അയര്‍ലണ്ടിനെ സാമ്പത്തിക തകര്‍ച്ചയിലേക്ക് അക്കാലത്ത് നയിച്ചത്.

ഇത്തരം അനിശ്ചിതത്വം രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സെന്‍ട്രല്‍ ബാങ്കിന്റെയും നയരൂപികരണത്തെ വരെ സാരമായി ബാധിക്കു്ന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഭവന മേഖലയില്‍ വിലത്തകര്‍ച്ച പ്രതീക്ഷിക്കേണ്ടെന്ന് ഹൗസിങ് മന്ത്രി സൈമണ്‍ കോവേനി പറയുന്നതും ഇത് കൊണ്ട് തന്നെയാണ്.ഭവന വിലയില്‍ കുതിപ്പുണ്ടാകുമെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

വാര്‍ഷിക ഭവന വിലയുടെ ദേശീയ ശരാശരി(9ശതമാനം)യെക്കാള്‍ കൂടുതലാണ് ഡബ്ലിനിലേത് (10.25ശതമാനം) .ഡബ്ലിനില്‍ ശരാശരി വീടിന്റെ വില 347,000 ആണ്.

പുതിയ നികുതികളുടെയും സെന്‍ട്രല്‍ ബാങ്ക് പണയ വ്യവസ്ഥകളില്‍ വരുത്തിയ മാറ്റങ്ങളുമാണ് വില കൂടുതലിന് കാരണമെന്നു പഠനങ്ങളില്‍ ആരോപിക്കുന്നു.ആദ്യമായി പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് മാത്രമേ ഇത് ഗുണം ചെയ്യുകയുള്ളുവെന്നാണ് ഭവന മന്ത്രിയുടെ അഭിപ്രായം.മുമ്പ് ഉണ്ടായതുപോലെ ആവശ്യത്തിലേറെ പണം വായ്പ നല്‍കിക്കൊണ്ടുള്ള അരാജകത്വ പ്രവണതകള്‍ ഇനി അനുവദിക്കുന്ന പ്രശ്നമേയില്ല സൈമണ്‍ കോവേനി ഉറപ്പിച്ചു പറയുന്നു.അക്ഷരാര്‍ഥത്തില്‍ മന്ത്രിയുടെയും സര്‍ക്കാരിന്റെയും ലക്ഷ്യം ഫലിക്കാന്‍ പോകുന്നതല്ലെന്ന് ഏവര്‍ക്കും മുന്‍കൂട്ടി ധാരണയുണ്ട് താനും.

ഭവനമേഖലയിലെ വിദഗ്ധരും,ഭരണാധികാരികളും,മാധ്യമങ്ങളും പല രീതിയില്‍ പറയുമ്പോഴും ആവശ്യക്കാര്‍ ഒരേ പോലെ കരുതുന്നത് വാങ്ങല്‍ വില്‍പ്പന മേഖലകളിലെ അസ്ഥിരതയെക്കാള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് വാടക മേഖലയിലെ അശാസ്ത്രീയ വിലക്കയറ്റത്തെ തടയാനാണ് എന്നതാണ്.വീടുകള്‍ വാങ്ങികൂട്ടി വാടക മേഖലയിലെ പതിനായിരക്കണക്കായ ഉപഭോക്താക്കളെ മുള്‍മുനയില്‍ നിര്‍ത്തി വാടക കൂട്ടുകയും ,ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയും ചെയ്യുന്ന കള്ളനാണയങ്ങളെ നിയന്ത്രിച്ചാല്‍ മാത്രം മതി, അയര്‍ലണ്ടിലെ ഭവന വില കുത്തനെ ഇടിയുന്നത് കാണാനാവും.അതിനുള്ള നടപടികള്‍ ഒന്നും ഉണ്ടാവുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top