Monday December 05, 2016
Latest Updates

ഹൗസിങ്ങ് ലോണ്‍ ഉപഭോക്താക്കളെ ക്ഷണിച്ച് അയര്‍ലണ്ടിലെ ബാങ്കുകള്‍ പിന്നാലെ,2 ശതമാനം വരെ കാഷ് ബാക്ക് വാഗ്ദാനം,വീട് വാങ്ങാന്‍ ഇനി നല്ല കാലമോ ? 

ഹൗസിങ്ങ് ലോണ്‍ ഉപഭോക്താക്കളെ ക്ഷണിച്ച് അയര്‍ലണ്ടിലെ ബാങ്കുകള്‍ പിന്നാലെ,2 ശതമാനം വരെ കാഷ് ബാക്ക് വാഗ്ദാനം,വീട് വാങ്ങാന്‍ ഇനി നല്ല കാലമോ ? 

ഡബ്ലിന്‍:വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ തങ്ങളുടെ ഇടപാടുകാരാക്കാന്‍ മോഹിച്ച് ബാങ്കുകള്‍ ഇടപാടുകാരുടെ പിന്നാലെ.ലഭ്യമാകുന്ന മോര്‍ട്ട്‌ഗേജ് തുകയ്ക്ക് 2 ശതമാനം കാഷ് ബാക്ക് വരെ പ്രഖ്യാപിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട് തുടങ്ങി വെച്ച ആനുകൂല്യമഴ മറ്റ് ബാങ്കുകളും പിന്തുടരുമെന്ന സൂചനകളാണ് ബാങ്കിംഗ് രംഗത്ത് ഉയരുന്നത്.

പെര്‍മനന്റ് ടി എസ് ബി യാവട്ടെ ബാങ്ക് ഓഫ് അയര്‍ലണ്ടിനെ കടത്തിവെട്ടി മറ്റൊരു വാഗ്ദാനം നല്കിയിരിക്കുന്നത് രണ്ടു ശതമാനം കാഷ് ബാക്കിനു പുറമെയാണ്.വേരിയബിള്‍ ഇന്ററസ്റ്റ് നിരക്കില്‍ മറ്റു ബാങ്കുകളില്‍ നിന്നും പെര്‍മനന്റ് ടി എസ് ബിയിലേയ്ക്ക് നിലവിലുള്ള ലോണ്‍ മാറ്റം ചെയ്യുന്നവര്‍ക്കും പുതിയ ഹൗസിംഗ് വായ്പക്കാര്‍ക്കും പലിശ നിരക്കിലും .5 %ഇളവ് ബാങ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു 
മൂന്നു ലക്ഷം യൂറോയുടെ ഹൗസിംഗ് ലോണ്‍ വാങ്ങുന്നവര്‍ക്ക് 6000 യൂറോയുടെ കാഷ് ബാക്കാണ് ലഭിക്കുക.ഒരു ലക്ഷം യൂരോയ്ക്ക് 2000 യൂറോ കാഷ് ബാക്ക് ആനുകൂല്യം.ബാങ്കുകള്‍ ഉപഭോക്താക്കളെ പിടിയ്ക്കാന്‍ മത്സരവുമായി മാര്‍ക്കറ്റില്‍ ഇറങ്ങിയതോടെ തളര്‍ന്ന് കിടന്ന ഹൌസിംഗ് മേഖല സജീവമായി.

ബാങ്കുകള്‍ ഇടപാടുകാരെ തേടിയെത്തുന്ന അവസ്ഥ സംജാതമായിട്ടുണ്ടെങ്കിലും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ച നടപടി ക്രമങ്ങളില്‍ വിട്ടു വീഴ്ച്ചകള്‍ പാടില്ലെന്ന് കര്‍ശന നിലപാടിലാണിത്.എങ്കിലും കളം മുറുകുമ്പോള്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശങ്ങളില്‍ പോലും വെള്ളം ചേര്‍ക്കാന്‍ ഇടവരുമെന്ന സൂചനകളാണ് മാര്‍ക്കറ്റില്‍ നിന്നും വരുന്നത്.അര ശതമാനം പലിശ നിരക്ക് പുതിയ ഇടപാട് കാര്‍ക്ക് ലഭ്യമാക്കുന്ന പെര്‍മനന്റ് ടി എസ് ബി മറ്റു ബാങ്കുകളോട് മത്സരിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ്.മറ്റുള്ളവര്‍ 4 ശതമാനം പലിശ ഈടാക്കുമ്പോള്‍ മൂന്നര ശതമാനത്തിന് ഒരു വര്‍ഷത്തെയ്ക്ക് ലോണ്‍ തരാമെന്നാണ് അവരുടെ നിലപാട്.2 ശതമാനം കാഷ് ബാക്കാവട്ടെ ലോണ്‍ പാസായി പത്തു ദിവസത്തിനകം ഇടപാടുകാരന് ലഭ്യമാകുമത്രേ.

എന്തായാലും വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ തയാറായി ഇരിക്കുന്നത് നല്ലതാണ്,ബാങ്കുകാര്‍ നിങ്ങളെ തേടി വരുന്നു എന്നത് താത്കാലികമായെങ്കിലും ശുഭ സൂചകമാണ്

Scroll To Top