Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ വീടുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍,ഭവനപ്രതിസന്ധിക്ക് പരിഹാരം തേടി 14 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നത് ആയിരക്കണക്കിന് വീടുകള്‍

അയര്‍ലണ്ടില്‍ വീടുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍,ഭവനപ്രതിസന്ധിക്ക് പരിഹാരം തേടി 14 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നത് ആയിരക്കണക്കിന് വീടുകള്‍

ഡബ്ലിന്‍:രാജ്യത്തെ ഭവനപ്രതിസന്ധിക്ക് തടയിടാനായി ഡബ്ലിനില്‍ അടുത്ത നാലു വര്‍ഷത്തിനിടെ 20,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍. ഇതിനായി 14 പ്രദേശങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഇവിടങ്ങളില്‍ 50,000ലേറെ വീടു നിര്‍മ്മിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം സൗത്ത് ഡബ്ലിനില്‍ പുതിയ ടൗണ്‍ നിര്‍മ്മിക്കാനുള്ള ജോലികള്‍ ഈയാഴ്ച ആരംഭിക്കും. റോഡുകള്‍, പാര്‍ക്കുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയാണ് ചെറിവുഡില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുക.ചെറിവുഡിലെ 60% പ്രദേശം (സ്ട്രാറ്റജിക് ഡെവല്‍ ഓപ്മെന്റ് സോണ്‍- SDZ) ഹൈന്‍സ് അയര്‍ലണ്ടിന്റെ കൈവശമാണ്. ഇവിടെയാണ് പുതിയ ടൗണ്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. മൂന്ന് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. പാര്‍ക്കുകളില്‍ വിവിധ കളികള്‍ക്ക് ആവശ്യമായ പിച്ചുകള്‍, ടെന്നിസ് കോര്‍ട്ട്, റണ്ണിങ് ട്രാക്കുകള്‍ എന്നിവയെല്ലാം ഉണ്ടാകും.ടുള്ളി ചര്‍ച്ച് കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന പാര്‍ക്കിന് സെന്റ് സ്റ്റീഫന്‍ ഗ്രീനിന്റെ വലിപ്പമാണ് ഉള്ളത്.9 കിലോ മീറ്റര്‍ നീളത്തില്‍ റണ്ണിംഗ് ട്രാക്കും,വാക്കിംഗ് വേയും ഇതിലുണ്ടാകും.മറ്റു രണ്ടു പാര്‍ക്കുകള്‍ കൂടി ചെറിവുഡ് മേഖലയില്‍ നിര്‍മ്മിക്കുന്നുണ്ട്.

അടുത്ത വേനല്‍ക്കാലത്ത് ടൗണ്‍ സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തനവും ആരംഭിക്കുമെന്ന് ഹൈന്‍സ് അയര്‍ലണ്ടിന്റെ ബ്രയന്‍ മോറന്‍ പറഞ്ഞു.ഡബ്ലിന്‍ മേഖലയിലെ ഏറ്റവും വലിയ ടൌണ്‍ സെന്ററുകളില്‍ ഒന്നായിരിക്കും ചെറിവുഡിലേത് എന്ന് നിര്‍മ്മിതാക്കള്‍ വ്യക്തമാക്കി.

ചെറിയ സ്റ്റുഡിയോകള്‍ മുതല്‍ ത്രീ ബെഡ്റൂം വീടുകള്‍ വരെയാണ് താമസത്തിനായി നിര്‍മ്മിക്കുക. പൊതു ഇടങ്ങള്‍, പാര്‍ട്ടി റൂമുകള്‍ എന്നിവയും നിര്‍മ്മിക്കും.2000 വീടുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.പതിനായിരത്തോളം വീടുകളാണ് ആകെ ഇവിടെ നിര്‍മ്മിക്കുക.

സെന്റ് വിന്‍സെന്റ്‌സ്,ഇഞ്ചിക്കോര്‍,ബ്രേ,താല മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ചെറിവുഡ് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന പ്രദേശമാണ്.വിക്‌ളോ കൗണ്ടിയിലെ വിവിധ ഭാഗങ്ങള്‍,കാബന്റ്റിലി,സ്റ്റെപ്പ്‌സൈഡ് തുടങ്ങി ചെറിവുഡിനോട് അടുത്തു കിടക്കുന്ന മേഖലകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജര്‍ അടുത്തിടെയായി നിരവധി ഭവനങ്ങള്‍ വാങ്ങിക്കഴിഞ്ഞു.എം 50 യുടെയും,ലുവാസിന്റെയും സാന്നിദ്ധ്യമുള്ളതിനാല്‍ ഡബ്ലിന്റെ എല്ലാ ഭാഗത്തേക്കും യാത്രാസൗകര്യം ഇവിടെ നിന്നും ലഭ്യമാണ് എന്നത് ചെറിവുഡിനെ ആകര്‍ഷകമാക്കുന്നു.

ആഡംസ് ടൌണ്‍ മേഖലയിലും ഭവനനിര്‍മാണം പുരോഗമിക്കുകയാണ്.ഇവിടെ പുതിയതായി നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത് 7400 വീടുകള്‍ക്കാണ്.

Proposed building site around Dublin

Proposed building site around Dublin

ട്രംപിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭവനമേഖലയിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അമേരിക്കയുമായി ബന്ധപ്പെട്ട കമ്പനികള്‍ രാജ്യത്തു നിന്നും വിട്ടുപോകാനുള്ള ഒരുക്കത്തില്‍ വെന്‍ച്വര്‍ ഫണ്ടുകളില്‍ നിന്നും സഹായം തേടി കൈവശപ്പെടുത്തിയിരിക്കുന്ന വീടുകളുടെ വില്‍പ്പന ഊര്‍ജ്ജിതമാകുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നുണ്ട്.

റീ ബില്‍ഡിംഗ് അയര്‍ലണ്ടിന്റെ സഹായത്തോടെ വര്‍ഷം തോറും 25000 സോഷ്യല്‍ ഹൗസിംഗിന്റെ നിര്‍മാണവും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവയും 2019നോടെ പൂര്‍ത്തിയാകും.വിവിധ സിറ്റി/ കൗണ്ടി കൗണ്‌സിലുകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഇവയില്‍ കൂടുതല്‍ വീടുകളും ഡബ്ലിനില്‍ തന്നെയാണ്.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിയ്ക്ക് താത്കാലിക ശമനം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍

Scroll To Top