Monday October 23, 2017
Latest Updates

അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങണോ? അമ്പതിനായിരം യൂറോയെങ്കിലും കൈവശം കരുതണമെന്ന് വേണമെന്ന് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍

അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങണോ?  അമ്പതിനായിരം യൂറോയെങ്കിലും കൈവശം കരുതണമെന്ന് വേണമെന്ന് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍

ഡബ്ലിന്‍ :വീട് വാങ്ങണോ? അമ്പതിനായിരം യൂറോയെങ്കിലും കൈവശം ഡിപ്പോസിറ്റ് വേണമെന്ന് കണക്കുകള്‍. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട പുതിയ സാമ്പത്തിക അറിയിപ്പിലാണ് മോര്‍ട്ട്‌ഗേജ് സംബന്ധിച്ച അയര്‍ലണ്ടിലെ ഉപഭോക്താക്കളുടെ വിശദാംശങ്ങളുള്ളത്.

എഐബി,ബാങ്ക് ഓഫ് അയര്‍ലണ്ട്,പെര്‍മനന്റ് ടിഎസ്ബി,കെബിസി ബാങ്ക് അയര്‍ലണ്ട് എന്നിവയുടെ ഡാറ്റകളും വീട് വാങ്ങാനെത്തുന്നവരുടെ സവിശേഷതകളും എങ്ങനെയാണ് ബാങ്കുകള്‍ മോര്‍ട്ട്‌ഗേജിനെ കൈകാര്യം ചെയ്യുന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

2016ല്‍ 29,893 പേര്‍ക്കായി 5.7 മില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജാണ് ബാങ്കുകള്‍ ആകെ നല്‍കിയത്. 185,939യൂറോയാണ് ശരാശരി കണക്കില്‍ ഓരോരുത്തരും വായ്പയെടുത്തത്.എങ്കിലും മുഖവിലയുടെ 79 ശതമാനം വരെയേ മിക്ക വീടുകള്‍ക്കും മോര്‍ട്ട് ഗേജ് ലഭിച്ചിട്ടുള്ളൂ എന്നത് കൂടി പരിഗണിക്കുമ്പോള്‍ താരതമ്യേനെ കുറഞ്ഞ നിരക്ക് തന്നെയാണ് വായ്പ തുകയെന്ന് സെന്‍ട്രല്‍ ബാങ്ക് സമ്മതിക്കുന്നു.ഉപഭോക്താവിന്റെ താത്പര്യപ്രകാരമുള്ള സാമഗ്രികളും ഫര്‍ണിച്ചറുകളും അടക്കം വാങ്ങുമ്പോഴും നല്ലൊരു ചിലവുണ്ട്.ഇതെല്ലാം പരിഗണിക്കുമ്പോള്‍ ചുരുങ്ങിയത് അമ്പതിനായിരം യൂറോ കൈവശമില്ലാതെ വീട് വാങ്ങാന്‍ ഇറങ്ങാനാവില്ലെന്നാണ് സെന്‍ട്രല്‍ ബാങ്ക് രേഖകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വീട്ഭൂ വാങ്ങാനെത്തിയവരില്‍ ഭൂരിപക്ഷവും ശരാശരി 34 വയസില്‍ താഴെ പ്രായമുള്ളവരായിരുന്നുവെന്നും റിപോര്‍ട് തുടരുന്നു.ആദ്യമായി വീട് വാങ്ങിക്കുന്നവരില്‍ മൂന്നിലൊന്നും ഡബ്ലിനിലാണ് വീട് വാങ്ങുന്നത്.ഇവരില്‍ 90ശതമാനവും ജോലിക്കാരാണ്.

ആദ്യ തവണയല്ലാതെ വീട് വാങ്ങുന്നവര്‍ക്ക് ശരാശരി വായ്പകള്‍ 217,602 യൂറോ വരെ ലഭിക്കുന്നുണ്ട്.

ഇവയെല്ലാം വിശകലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടുന്നത് 50,000 യൂറോയെങ്കിലും കൈവശമില്ലാത്തവന് ഭാവിയില്‍ വീട് വാങ്ങാന്‍ വായ്പ കിട്ടാത്ത നിലയാണെന്നാണ്.

Scroll To Top