Thursday March 30, 2017
Latest Updates

പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് ഐറിഷ് വീടുകളിലും സ്വയം നിര്‍മ്മിക്കുന്ന വൈദ്യുതി ഉപയോഗിക്കാനാവുമെന്ന് ഇ എസ് ബി 

പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് ഐറിഷ് വീടുകളിലും സ്വയം നിര്‍മ്മിക്കുന്ന വൈദ്യുതി ഉപയോഗിക്കാനാവുമെന്ന് ഇ എസ് ബി 

ഡബ്ലിന്‍:പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്നില്‍ ഒന്നു ഐറിഷ് വീടുകളും തങ്ങള്‍ക്ക് വേണ്ട വൈദ്യതി സ്വയം നിര്‍മ്മിക്കുമെന്ന് ഇ എസ് ബി ചീഫ് എക്‌സിക്യൂട്ടീവിന്റെ പ്രവചനം. ഗാര്‍ഹിക ഉപഭോഗത്തിനുള്ള വൈദ്യുതിക്കായി ദേശീയ ഗ്രിഡിനെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ പുതിയ സാങ്കേതിക വിദ്യകളില്‍ പണം മുടക്കുന്നവരുടെ എണ്ണത്തില്‍ അതിശയിപ്പിക്കുന്ന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ബാറ്ററി സാങ്കേതിക വിദ്യയില്‍ നടക്കുന്ന നൂതനമായ കണ്ടുപിടുത്തങ്ങളാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഊര്‍ജ്ജസംഭരണത്തില്‍ 50 ശതമാനം കുറവാണ് ഇതുമൂലം വന്നിരിക്കുന്നത്.മൊബൈല്‍ ഫോണുകള്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയെ എങ്ങനെയാണോ ബാധിച്ചത് അതിന് സമാനമായിരിക്കും ഊര്‍ജ്ജവ്യവസായത്തിന് ഈ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഡെന്‍മാര്‍ക്ക് 5000 ടര്‍ബൈനുകള്‍ ഉപയോഗിച്ച് ആവശ്യമായ ഊര്‍ജ്ജത്തിന്റെ 140 ശതമാനം കൂടുതല്‍ നിര്‍മ്മിക്കുന്നുണ്ട്. അതേ സമയം പകുതിയോളം ഭൂവിസ്തൃതി അധികമായി ഉള്ളപ്പോള്‍ പോലും 14,50 ടര്‍ബൈനുകള്‍ മാത്രമാണ് അയര്‍ലണ്ടില്‍ ഉള്ളതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

അതെ സമയം വൈദ്യുതിയില്‍ പണം മുടക്കി സ്വയംപര്യാപ്ത നേടുന്ന പണക്കാരായ ആളുകളെ അപേക്ഷിച്ച് അതിനു കഴിവില്ലാത്തതിനാല്‍ ദേശീയ ഗ്രിഡിന്റെ നടത്തിപ്പ് ചിലവുകള്‍ വഹിക്കേണ്ടി വരുന്ന പാവപ്പെട്ടവരാകും കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്.

Scroll To Top