Monday September 25, 2017
Latest Updates

ഡബ്ലിനിലെ അപേക്ഷകര്‍ക്ക് വീട് കൊടുത്ത് തീരണമെങ്കില്‍ 180 വര്‍ഷം വേണം !

ഡബ്ലിനിലെ അപേക്ഷകര്‍ക്ക് വീട് കൊടുത്ത് തീരണമെങ്കില്‍ 180 വര്‍ഷം വേണം !

ഡബ്ലിന്‍ :ഡബ്ലിനിലെ ഭവനപ്രശ്നം ഈ നൂറ്റാണ്ടില്‍പ്പോലും പരിഹരിക്കുമെന്ന പ്രതീക്ഷ വേണ്ടെന്ന് കണക്കുകള്‍. ഇപ്പോഴത്തെ നിലയില്‍ ഭവന പ്രശ്ന പരിഹാരത്തിന് 180 വര്‍ഷം വേണമെന്ന് വെളിപ്പെടുത്തിയത് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഹൗസിംഗ് ചെയര്‍മാന്‍ തന്നെയാണ്

‘അല്ലെങ്കില്‍ സര്‍ക്കാര്‍ സമീപനം അടിമുടി മാറണം.പുരോഗമനപരമായ നയ പരിപാടികളും ആക്ഷനുമുണ്ടാകണം. അതല്ലെങ്കില്‍ രണ്ടു നൂറ്റാണ്ടായാലും അയര്‍ലണ്ടും പണി തീരാത്ത വീടുകളും തുടര്‍ക്കഥയാവുമെന്നാണ് ‘ഹൗസിംഗ് ചെയര്‍മാന്‍ ഡെയ്തി ഡൂലന്‍ നല്‍കുന്ന മുന്നറിയിപ്പ്.

19752 അപേക്ഷകരാണ് ഇപ്പോള്‍ വീടുകള്‍ക്കായി കാത്തിരിക്കുന്നത്. ഏപ്രിലിനേക്കാള്‍ 25 പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.2013 മുതല്‍ പരിശോധിക്കുമ്പോള്‍ 25% വര്‍ധനയാണ് വീട് ആവശ്യമായവരുടെ എണ്ണത്തില്‍ കാണുന്നത്.ഇപ്പോള്‍ വന്ന ഈ കണക്കുകള്‍ പരിശോധിക്കവെയാണ് ഭവനപ്രശ്നം ഇതേ നിലയിലാണ് പരിഹരിക്കുന്നതെങ്കില്‍ 180 വര്‍ഷമെടുക്കുമെന്ന് ഡെയ്തി ഡൂലന്‍ അഭിപ്രായപ്പെട്ടത്. ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണെന്നു അദ്ദേഹം വ്യക്തമാക്കി.തുര്‍ച്ചയായ ഗവണ്‍മെന്റുകളുടെ ഭവന നയ സമീപനത്തിന്റെ പരാജയമാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭവനപ്രതിസന്ധി പരിഹരിക്കാന്‍ പുരോഗമനപരമായ നയ സമീപനങ്ങള്‍ ഉണ്ടായേ തീരു.അധിക കാലം സര്‍ക്കാരിന് ഇത്തരം ഉറക്കംതൂങ്ങി സമീപനം തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ഹൗസിംഗ് ബജറ്റില്‍ 732മില്യന്‍എന്ന ഇപ്പോഴത്തെ നിരക്കില്‍ നിന്നും കാര്യമായ വര്‍ധന വരുത്തണമെന്നും അദ്ദേഹം ഭവനമന്ത്രിയോട് ആവശ്യപ്പെട്ടു.

Scroll To Top