Saturday June 24, 2017
Latest Updates

അയര്‍ലണ്ടില്‍ എന്നൊരു വീട് സ്വന്തമാകും?; നിരാശപ്പെടുത്തുന്ന കണക്കുകളുമായി സി.എസ്.ഒ

അയര്‍ലണ്ടില്‍ എന്നൊരു വീട് സ്വന്തമാകും?; നിരാശപ്പെടുത്തുന്ന കണക്കുകളുമായി സി.എസ്.ഒ

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ എത്ര വയസ്സുവരെ കാത്തിരിക്കണം? സി.എസ്.ഒ(സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്) നല്‍കുന്ന കണക്കു പ്രകാരം അത് 35 വയസ്സാണ്.

അക്കാലം വരെ അനുയോജ്യമല്ലാത്ത താമസസ്ഥലവുമായി ഒത്തുപോകുക തന്നെ വേണം.ആദ്യമായി സ്വന്തമായി ഭവനം വാങ്ങുന്നവരുടെ പ്രായത്തില്‍ ഏഴ് വര്‍ഷത്തെ വര്‍ഷത്തെ വളര്‍ച്ചയാണ് 2006 മുതല്‍ കണ്ടുവരുന്നത്.2016ലെ സെന്‍സസ് അടിസ്ഥാനപ്പെടുത്തിയുള്ള സിഎസ്ഒയുടെ ഹൗസിങ് ഇന്‍ അയര്‍ലണ്ട് റിപോര്‍ട് ചൂണ്ടിക്കാട്ടുന്നത് വളരെ മോശപ്പെട്ട ചില ജീവിത ചിത്രങ്ങളാണ്.

ഭവന കമ്പോളത്തിന്റെ അവസ്ഥയും ദയനീയമാണ്. വീടുകളില്ലാത്തതും കുതിച്ചുയരുന്ന വാടകയുമൊക്കെ ഗുരുതരമായ നിലയുണ്ടാക്കുന്നു.ഇതെല്ലാം സഹിച്ചും പതിനായിരക്കണക്കിനാളുകളാണ് തീരെ ആനുയോജ്യമല്ലാത്ത ഇടങ്ങളില്‍ തല ചായ്ക്കുന്നത്.ഭവനങ്ങളുടെ കാര്യത്തില്‍ 0.4 ശതമാനം വളര്‍ച്ച നേടാനേ നമുക്കായുള്ളു. അതേ സമയം,ജനസംഖ്യാ വളര്‍ച്ചാ നിരക്ക് നാല് ശതമാനമാണ്.ഈ പൊരുത്തക്കേടാണ് 2011മുതല്‍ ഈ രംഗത്തെ പിടികൂടിയിരിക്കുന്നത്.രാജ്യത്തെമ്പാമാടുമായി രണ്ടര ലക്ഷത്തോളം വീടുകള്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇത്തരമൊരു പ്രതിസന്ധി തുടരുന്നതെന്നത് മറ്റൊരു യാഥാര്‍ഥ്യം.

Scroll To Top