Sunday September 23, 2018
Latest Updates

വീടുകള്‍ കാലി ; കുടുംബങ്ങള്‍ തെരുവില്‍:ഡബ്ലിനില്‍ മാത്രം 31459 ഒഴിഞ്ഞ ഭവനങ്ങള്‍

വീടുകള്‍ കാലി ; കുടുംബങ്ങള്‍ തെരുവില്‍:ഡബ്ലിനില്‍ മാത്രം 31459 ഒഴിഞ്ഞ ഭവനങ്ങള്‍

ഡബ്ലിന്‍ :കുടുംബങ്ങള്‍ വീടുകള്‍ കിട്ടാതെ അലഞ്ഞുതിരിയുമ്പോള്‍ ആയിരക്കണക്കിന് വീടുകള്‍ താമസിക്കാനാളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.ഭവനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നതായുള്ള വിവരം സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫിസ്(സിഎസ്ഒ) ആണ് വെളിപ്പെടുത്തിയത്.2016 സെന്‍സസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചത്.

ഡബ്ലിനിലെയും നാല് അഡ്മിനിസ്ട്രേറ്റീവ് കൗണ്ടികളിലെയും ഒഴിഞ്ഞ വീടുകളുടെ എണ്ണമാണ് പുറത്തുവിട്ടത്.ഡബ്ലിനില്‍ മാത്രം 31459 വീടുകളാണ് ആളില്ലാതെയുള്ളത്. ഡബ്ലിന്‍ ടൗണില്‍ മാത്രം 19,446 വീടുകള്‍ ഇത്തരത്തിലുണ്ട്.ഫിംഗല്‍ -5233,ഡണ്‍ ലാവോഹയര്‍-4788,സൗത്ത് ഡബ്ലിന്‍-98387.എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.ഏപ്രിലില്‍ മാത്രം 5599 പേര്‍ അടിയന്തിരമായി ഭവനസൗകര്യം ആവശ്യപ്പെടുന്നവരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇവരില്‍ 3337 മുതിര്‍ന്നവരാണ്. 2262 പേര്‍ ബാക്കിയുള്ളവരും.

ഈ നല്ല സമറായന്‍ പറയുന്നത ശരിയല്ലേ…
ഡബ്ലിനിലെ ഹോംലെസ്നെസ്സ് തട്ടിപ്പാണ് ….വെറും തട്ടിപ്പ്

‘ഡബ്ലിനിലെ ഭവന പ്രശ്നം ഒരു വെറും തട്ടിപ്പാണ്,സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മോചനവുമായിട്ടില്ല’.ഭവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കപ്പൂച്ചിന്‍ വൈദീകന്‍ കെവിന്‍ ക്രൗളിയുടേതാണ് ഈ വാക്കുകള്‍.ഈ നല്ല ശമര്യാക്കാരനെ വിശ്വസിച്ചാല്‍ ഇവിടെ വലിയൊരു ആസൂത്രിത തട്ടിപ്പു നടക്കുന്നതായി ബോധ്യപ്പെടും.ഭവനപ്രതിസന്ധി പരിഹരിക്കാന്‍ ആര്‍ക്കും ആത്മാര്‍ഥതയില്ലെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.2017ലും ഭക്ഷണത്തിനും വസ്ത്രത്തിനുമായി ആളുകള്‍ ക്യൂ നില്‍ക്കുന്നത് ഞെട്ടിക്കുന്നതാണ് കെവിന്‍ അച്ചന്‍ പറയുന്നു.

‘ഹോട്ടലുകളില്‍ കഴിയുന്ന വളരെയധികം അമ്മമാരെയും കുഞ്ഞുങ്ങളേയുമോര്‍ത്ത് വല്ലാതെ വിഷമത്തിലാണ്.ഇവിടെ പണമുണ്ടാക്കുന്നതു മുഴുവന്‍ ഹോട്ടലുകാരാണ്.ഇക്കാലത്തും ഹൗസിങിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടക്കുന്നത്.ഹോംലസ് പ്രചാരകനായ ഫാ.കെവിന്‍ പറയുന്നു.നിരന്തരമായി വാഗ്ദാനങ്ങളല്ലാതെ ഇക്കാര്യത്തിലൊന്നും ചെയ്യുന്നില്ല’.

‘ഇക്കാലത്തും അമ്മമാരും കുട്ടികളും അവരുടെ വസ്ത്രത്തിനും ഭക്ഷണത്തിനുമായി ക്യൂ നില്‍ക്കേണ്ടി വരുന്നത് ലജ്ജാകരമാണ്.സാമ്പത്തിക പ്രതിസന്ധി തീര്‍ന്നുവെന്നാണ് കേള്‍ക്കുന്നത് എന്നാല്‍ നമ്മളെ സംബന്ധിച്ചിടത്തോളം അത് വര്‍ധിക്കുകയാണ് ചെയ്തത്’.ഫാദര്‍ കെവിന്‍ പറഞ്ഞു.

സൈക്കിള്‍ ഫോര്‍ ബ്രദര്‍ കെവിന്‍ -ക്രോസ്‌കണ്‍ട്രിക്ക് തുടക്കമിട്ട് സംസാരിക്കുകയായികരുന്നു അദ്ദേഹം.320 കിലോമീറ്റര്‍ സഞ്ചരിച്ച ക്രോസ് കണ്‍ട്രിയില്‍ 70 സൈക്ലിസ്റ്റുകാരാണ് ഉണ്ടായിരുന്നത്.ഇവരില്‍ 65പേരും ഗാര്‍ഡയും ജയില്‍ ഓഫിസേഴ്സുമാണ്.തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് പരിപാടി സംഘടിപ്പിച്ചത്.ഡബ്ലിനിലെ തന്റെ കപുചിന്‍ സെന്ററിനായി ഒരു ലക്ഷം യൂറോ സമാഹരിക്കാനാണ് പരിപാടി നടത്തിയത്.

സിന്‍ഫെയ്ന്‍സ് ഹൗസിംഗ് വക്താവും ഭവനമേഖലയിലെ അനാസ്ഥയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഭവന നയം പ്രവര്‍ത്തിക്കുന്നില്ലെന്നു ഇദ്ദേഹം ആരോപിച്ചു.വീടില്ലാത്തവര്‍ക്ക് അത് നല്‍കാന്‍ ഭവനമന്ത്രി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്.അടിയന്തമായി ഫണ്ട് റീലീസ് ചെയ്ത് ഈ പ്രശ്നത്തിന് സത്വര പരിഹാരം കാണണം.പാര്‍ട്ടി ആവശ്യപ്പെട്ടു.

വ്യക്തമായ പ്ലാനിങില്ലാത്തത് ഇവിടുത്തെ വീടില്ലാ പ്രശ്നം വഷളായതായി ചാരിറ്റി ഇന്നര്‍സിറ്റി ഹെല്‍പ്പിംഗ് ഹോംലെസ്-ന്റെ പ്രതിനിധി ബ്രയാന്‍ മക് ലൗഹല്‍ന്‍ ആരോപിച്ചു.ആയിരക്കണക്കിനാളുകളാണ് തെരുവിലുറങ്ങുന്നതെന്നു ചൂണ്ടിക്കാട്ടിയിരുന്നു.ഈ സ്ഥിതി തുടരാന്‍ അനുവദിക്കാന്‍ പാടില്ല.കൊച്ചുകുട്ടികളുമായി കുടംബങ്ങള്‍ തെരുവില്‍ അന്തിയുറങ്ങുന്ന പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണം.180000 ശൂന്യമായ ഭവനങ്ങളുള്ളപ്പോഴാണ് ഈ കുടംബങ്ങള്‍ തെരുവിലെറിയപ്പെടുന്നത്. സംഘടന ആരോപിച്ചു

Scroll To Top