Saturday August 19, 2017
Latest Updates

അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ തീരുമാനിച്ചോ?കള്ളപരസ്യങ്ങളും,വാര്‍ത്തകളുമായെത്തുന്ന ഭവനലോബികള്‍ക്ക് പിടി കൊടുക്കരുതേ! 

അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ തീരുമാനിച്ചോ?കള്ളപരസ്യങ്ങളും,വാര്‍ത്തകളുമായെത്തുന്ന ഭവനലോബികള്‍ക്ക് പിടി കൊടുക്കരുതേ! 

ഡബ്ലിന്‍:സ്വയം തയാറാക്കി ഏറെ നാള്‍ ആഗ്രഹിച്ചു ഒളിപ്പിച്ച് വെച്ചിരുന്ന ഒരു റിപ്പോര്‍ട്ട് ഇന്ന് പുറത്തു വിട്ടതിന്റെ ആഹ്ലാദത്തിലാണ് അയര്‍ലണ്ടിലെ റിയല്‍ എസ്റ്റേറ്റ് ലോബി.വാടക നിരക്ക് നല്‍കുന്നതിനേക്കാള്‍ നല്ലത് ഒരു വീട് വാങ്ങുന്നതാണ് നല്ലത് എന്ന അഭിപ്രായം അടിവരയിട്ട് വിദഗ്ദന്‍മാരെ കൊണ്ട് പറയിച്ച ലോബിയിംഗുകാര്‍ അത് പത്രങ്ങളായ പത്രങ്ങളില്‍ എല്ലാം ഒന്നാം പേജില്‍ വരുത്തുകയും ചെയ്തു.

‘കുതിച്ചുയരുന്ന വാടക കണക്കാക്കുമ്പോള്‍ വസ്തുക്കള്‍ സ്വന്തമായി വാങ്ങാന്‍ അത്ര പണം വേണ്ടെന്നു വരുന്നു. ആയിരക്കണക്കിന് ആളുകള്‍ വാടകയ്ക്ക് വീടുകളെടുക്കാന്‍ നിര്‍ബന്ധിതരാവുന്നതാണ് വാടക കുതിച്ചുയരാന്‍ കാരണമാവുന്നത്. ഇവര്‍ വാടക നല്‍കി താമസിക്കുന്നതില്‍ വിമുഖരും, പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തവരുമാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം!’. 

‘അനുയോജ്യമായ വീടുകള്‍ കിട്ടാനില്ലാത്തതിനാല്‍ ആദ്യ തവണ വാങ്ങാനിരിക്കുന്നവര്‍ വരുന്ന രണ്ട് വര്‍ഷങ്ങള്‍ എങ്കിലും വസ്തു വിപണിയില്‍ പ്രവേശിക്കാനാവാതെ പുറത്ത് നില്‍ക്കേണ്ടി വരും എന്നാണ് അനുമാനിക്കപ്പെടുന്നത്.എങ്കിലും ഭവന വായ്പ്പ എടുത്താല്‍ തിരിച്ച് അടയ്‌ക്കേണ്ടി വരുന്ന തവണകളേക്കാള്‍ കൂടുതല്‍ തുകയാണ് വാടകയായി നല്‍കുന്നത്’. റിപ്പോര്‍ട്ട് തുടരുമ്പോള്‍ തെറ്റിദ്ധരിപ്പിക്കല്‍ ലക്ഷ്യത്തില്‍ എത്തിക്കുകയാണ്…..

താല ഉള്‍പ്പെട്ട ഡബ്ലിന് 24 ല്‍ മൂന്ന് കിടപ്പ് മുറികളുള്ള ഒരു വീടിന് 1,248 യൂറോ വാടകയായി നല്‍കണം എന്നാല്‍ ഇതേ വലിപ്പമുള്ള വീട് വാങ്ങിയാല്‍ വായ്പ്പയുടെ പ്രതിമാസ തവണ വെറും 939 യൂറോ മാത്രമേ വരൂ.ഡബ്ലിനിലെ 54 ല്‍ 43 മേഖലകളിലും ഇതിന് സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്’.റിപ്പോര്‍ട്ട് തുടരുന്നു..ഒറ്റ നോട്ടത്തില്‍ 300 യൂറോയോളം കൂടുതല്‍ വാടകക്കാരന്‍ അടയ്ക്കണം!

യാഥാര്‍ത്ഥ്യവുമായി എത്രത്തോളം ബന്ധം ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഉണ്ടെന്നു ചിന്തിക്കാതെ എടുത്തു ചാടിയാല്‍ നഷ്ടമുണ്ടാവുമെന്ന് ഒന്നാമത് പറഞ്ഞിരിക്കുന്നത് പരിശോധിച്ചാല്‍ ആദ്യം കാണുന്ന പേര് കണ്ടാല്‍ ഞെട്ടരുത്..സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് തന്നെയാണത്.

മറ്റൊരു യൂറോപ്യന്‍ സാമ്പത്തിക ഏജന്‍സി നടത്തിയ പഠനവും സെന്‍ട്രല്‍ ബാങ്ക് അഭിപ്രായത്തെ ശരിവെയ്ക്കുന്നതാണ്. 2008 മുതല്‍ 2013 വരെ നീണ്ടു നിന്ന സമ്പദ് പിന്നോക്കാവസ്ഥയ്ക്ക് ശേഷം വാണിജ്യ ഗാര്‍ഹിക പാര്‍പ്പിടമേഖലകളില്‍ ഒരു പോലെ വില കുതിച്ചുയരുന്നതാണ് അയര്‍ലണ്ടിലെ ഇനിയുണ്ടാകുന്ന പ്രതിസന്ധിയ്ക്ക് തന്നെ കാരണമാവുക എന്നാണ് പാരീസ് ആസ്ഥാനമായുള്ള ഓ ഈ സി ഡി യുടെ പഠനം . വില കഴിഞ്ഞ 12 മാസങ്ങളില്‍ 10 ശതമാനത്തിലേക്ക് വര്‍ദ്ധനവ് ഉയര്‍ന്നതോടെ ദ്രുത ഗതിയിലുള്ള റീ ഇന്‍ഫ്‌ലേഷന്റെ ഭീഷണി നിലനില്‍ക്കുന്നത് വിലവര്‍ദ്ധനവിനും തുടര്‍ന്ന് ക്രഡിറ്റ് വര്‍ദ്ധനവിനും കാരണമാകുകയും ആത്യന്തികമായി ഭവനമേഖലയുടെയും ബാങ്കുകളുടെയും തന്നെ തകര്‍ച്ചയ്ക്ക് അത് ഇടവരുത്തുകയും ചെയ്യും എന്ന് അവര്‍ പറയുമ്പോള്‍ മനസിലാക്കേണ്ടത് ഉപഭോക്താക്കള്‍ വ്യാജ പ്രചരണങ്ങളില്‍ വീഴരുത് എന്ന് തന്നെയാണ്.

ഇതേ ഉള്ളടക്കത്തോടെ ഒരു റിപ്പോര്‍ട്ട് പരമ്പര 2007 പകുതിയോടെ അയര്‍ലണ്ടിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ നിരവധി മലയാളികള്‍ അടക്കമുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ പിന്നീടുള്ള ഏതാനം മാസങ്ങള്‍ കൊണ്ട് ഹൗസിങ്ങ് സിണ്ടിക്കേറ്റിന് കഴിഞ്ഞു.ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പേ ഭവനവിപണി തകര്‍ന്ന് തരിപ്പണമാകുന്നതും നാം കണ്ടതാണ്.വീട് വില കുറയുന്നിടം വരെ കാത്തിരിക്കുക തന്നെ ചെയ്യുകയെന്നതാണ് ഇപ്പോഴത്തെയും പോംവഴി.ഭവനമേഖലയിലെ ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വീട് വാങ്ങാന്‍ കരുതിയിരിക്കുന്ന മലയാളികളടക്കമുള്ളവര്‍ കബളിപ്പിക്കപ്പെടാനാണ് സാധ്യത.

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ 
RELATED NEWS വാടക വര്‍ദ്ധനവ് :അയര്‍ലണ്ടില്‍ ഇപ്പോള്‍ വീട് വാങ്ങുന്നത് ബുദ്ധിപരമല്ലെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ബാങ്ക് ! http://irishmalayali.com/warning-irish-central-bank/
 

Scroll To Top