Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ വീടുകള്‍ ഇനി ഓണ്‍ലൈനിലും വാങ്ങാം

അയര്‍ലണ്ടില്‍ വീടുകള്‍ ഇനി ഓണ്‍ലൈനിലും വാങ്ങാം

ഡബ്ലിന്‍ :ഓണ്‍ ലൈനില്‍ പ്രോപ്പര്‍ട്ടി ലേലം ചെയ്യുന്ന പുതിയ പദ്ധതിയ്ക്ക് തുടക്കമായി.
ആദ്യമായി സംഘടിപ്പിച്ച ആള്‍സോപ് ഓണ്‍ലൈന്‍ ലേലത്തില്‍ വില്‍പ്പനയ്ക്ക് വെച്ച 65ല്‍ പ്രോപ്പര്‍ട്ടികളും വിറ്റു പോയി.ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ലേലത്തില്‍ 200 ഓളം ആളുകളാണ് ലേലം വിളിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ലേലം വിളിക്കുന്നതിനായി 5000 യൂറോ വീതം ഓരോരുത്തരും ഡെപ്പോസിറ്റ് ചെയ്തിരുന്നുരജിസ്റ്റര്‍ ചെയ്യാനായി 24 മണിക്കൂര്‍ സമയമാണ് ഉപഭോക്താക്കള്‍ക്ക് നല്കിയിരുന്നത്.

ആള്‍സോപ്പ് പരമ്പരാഗത രീതിയില്‍ നടത്തിയ ലേലങ്ങള്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് തടസ്സപ്പെടുകയും റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു.

ഐറിഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഈ ലേലം ഗെയിം ചേഞ്ചറായിരിക്കുമെന്നും ഉപഭോക്താവിന്റെ രീതികളില്‍ വന്ന മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ് ഇത് മുന്നോട്ടു വെയ്ക്കുന്നതെന്നും ആള്‍സോപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രോപ്പര്‍ട്ടി ബിസിനസ്സില്‍ ആളുകള്‍ക്ക് വിശ്വാസം വീണ്ടുമുണ്ടായിരിക്കുന്നു എന്ന സൂചന കൂടി ഇത് നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ലേലം തുടങ്ങിയ ആദ്യ പത്തു മിനിറ്റിനുള്ളില്‍ തന്നെ 25 ബിഡുകള്‍ എത്തി. റിയാല്‍റ്റോയിലെ ഒരു ബെഡ്‌റൂം കോട്ടേജിന് 40 ബിഡുകളോളം എത്തി. അവസാനം 141,000 യൂറോയ്ക്കാണ് കോട്ടേജ് വില്‍പ്പന നടന്നത്. ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയില്‍ ഫാമിലി ഹോമിന് വലിയ ഡിമാന്‍ഡാണുള്ളത്. ലേലത്തില്‍ ഏറ്റവും വലിയ തുക കിട്ടിയത് ഇത്തരത്തില്‍ ബ്രേയിലുള്ള ഒരു നാലു മുറി ഭവനത്തിനാണ്. 550,000 യൂറോയ്ക്കാണ് ഈ വീട് വിറ്റു പോയത്. 

ഡബ്ലിന്‍ ഡോണിബ്രൂക്കിലെ റ്റ്വിന്‍ ഹൗസിന് 306000 യൂറോയും,ക്ലോണ്‍ഡാല്‍ക്കിനിലെ ടൂ ബെഡ് ഹൗസിന് 159000 യൂറോയും വില ലഭിച്ചു.ടെമ്പിള്‍ ബാറിലെ ടൂ ബെഡ് ഡ്യൂപ്പ്‌പ്ലെക്‌സിന് 243000 യൂറോയും വില വന്നപ്പോള്‍ ഡബ്ലിന്‍ 4 ലെ ഗാസ് വര്‍ക്‌സിലെ ഒരു ടൂ ബെഡ് റൂം അപാര്‍ട്ട്‌മെന്റിന് 346000 യൂറോ വരെയായി വില.

കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.allsopireland.ie/

Scroll To Top