Thursday December 08, 2016
Latest Updates

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന്റെ ആലോചന,ആക്ഷന്‍ പ്ലാന്‍ ഉടന്‍ പ്രഖ്യാപിക്കും

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന്റെ ആലോചന,ആക്ഷന്‍ പ്ലാന്‍ ഉടന്‍ പ്രഖ്യാപിക്കും

ഡബ്ലിന്‍:ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് നികുതിയിളവ് നല്‍കുന്നതടക്കമുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയില്‍. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹാരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ടോപ്പ്-അപ്പ് സ്‌കീം ആവിഷ്‌കരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പദ്ധതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഒക്ടോബറിലെ ബജറ്റിനു ശേഷമാകും പുറത്തുവിടുക.

സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഫിയാനാഫാളിന്റെ പ്രകടന പത്രിക പ്രകാരം ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 10000 യൂറോ വരെ ധനസഹായം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു.തത്തുല്യമായ പദ്ധതിയാണ് ഇപ്പോള്‍ എന്‍ഡ കെന്നി സര്‍ക്കാരും ആലോചിക്കുന്നത്.

ഭവനമേഖലയില്‍ നിലവിലുള്ള വാറ്റ് നിരക്ക് 13.5 ശതമാനത്തില്‍ നിന്നും 9 ശതമാനമാക്കി കുറയ്ക്കാനും പദ്ധതിയുണ്ട്.

ഭവനപ്രതിസന്ധിക്ക് ആശ്വാസം നല്‍കാനായുള്ള ആക്ഷന്‍ പ്ലാന്‍ ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനി നാളെ അവതരിപ്പിക്കും.

Scroll To Top