Thursday November 23, 2017
Latest Updates

അശ്ലീല പ്രദര്‍ശനം; സണ്ണി ലിയോണിനെതിരെ കേസ്

അശ്ലീല പ്രദര്‍ശനം; സണ്ണി ലിയോണിനെതിരെ കേസ്

വെബ്‌സൈറ്റിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലും അശ്ലീല പ്രദര്‍ശനം നടത്തുന്നുവെന്ന പരാതിയില്‍ സണ്ണി ലിയോണിനെതിരെ കേസെടുത്തു. അഞ്ചലി പലാന്‍ എന്ന വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

താന്‍ ഇന്റര്‍നെറ്റില്‍ തിരയുന്നതിനിടെ സണ്ണിയുടെ അശ്ലീല ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടുവെന്നാണ് മുപ്പതു കാരിയായ അഞ്ജലിയുടെ ആരോപണം. സണ്ണി ലിയോണ്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലും അശ്ലീല ഉള്ളടക്കം കണ്ടെത്തിയതായി പരാതിയില്‍ പറയുന്നു.

ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത ഡോംബിവില്ലി പോലീസ് താനെ പോലീസിന്റെ സൈബര്‍ ക്രൈം സെല്ലിന് പരാതി കൈമാറി

 

Scroll To Top