Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ ഭവനവിലയില്‍ ഇടിവ്,മോര്‍ട്ട്‌ഗേജ് നിയമം ഫലം കണ്ടു തുടങ്ങിയെന്ന് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിനില്‍ ഭവനവിലയില്‍ ഇടിവ്,മോര്‍ട്ട്‌ഗേജ് നിയമം ഫലം കണ്ടു തുടങ്ങിയെന്ന് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍:സെന്‍ട്രല്‍ ബാങ്ക് പുതിയ മോര്‍ട്ട്‌ഗേജ് നിയമം കൊണ്ടു വന്നതോടെ രാജ്യവ്യാപകമായി സ്ഥലവിലയിലും ഭവനവിലയിലും ഇടിവുണ്ടാവുന്നതായി സെന്‍ട്രല്‍ ബാങ്ക് വക്താക്കള്‍.ഇത്തരമൊരു വിലയിടവ് പ്രതീക്ഷിച്ചിരുന്നതായും മോര്‍ട്ട്‌ഗേജ് നിയാതിന്റെ കൂടുതല്‍ ഫലങ്ങള്‍ വരും മാസങ്ങളിലും അനുഭവഭേദ്യമാകുമെന്നും സെന്‍ട്രല്‍ ബാങ്ക് അവകാശപ്പെടുന്നു.

പ്രത്യേകിച്ചും ഡബ്ലിനിലാണ് ഇപ്പോള്‍ ഭവനവില കാര്യമായി കുറഞ്ഞത്. രാജ്യത്ത് നവംബര്‍ മാസം ഭവനവില 0.5 ശതമാനം കുറഞ്ഞപ്പോള്‍ ഡബ്ലിനില്‍ 1.3 ശതമാനമായി കുറഞ്ഞതായാണ് സിഎസ്ഒ പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരി മാസത്തിനു ശേഷം ആദ്യമായി നവംബര്‍ മാസത്തിലാണ് ഭവനവില കുറയുന്നത്. സെപ്റ്റംബര്‍ മാസം മുതല്‍ നവംബര്‍ മാസം വരെയുള്ള കാലയളവില്‍ ഭവനവിലയില്‍ 2.5 ശതമാനം വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 6.5 ശതമാനം വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 2014 ജനുവരി മാസത്തിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധനവാണ് ഇപ്പോഴത്തെ ത്രൈമാസ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 2015 ജനുവരി മാസത്തിലെ കണക്കു പ്രകാരം ഭവനവിലയില്‍ ഉണ്ടായ വാര്‍ഷിക വര്‍ദ്ധനവ് 15.5 ശതമാനമാണ്. 

ഒക്ടോബര്‍ മാസത്തിനും നവംബര്‍ മാസത്തിനുമിടയില്‍ ഡബ്ലിനില്‍ ഭവനവിലയില്‍ 1.3 ശതമാനമാണ് ഇടിവുണ്ടായത്. 2007ലാണ് ഭവനവില ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. അന്നത്തെ അപേക്ഷിച്ച് പ്രോപ്പര്‍ട്ടി വിലയില്‍ 33.8 ശതമാനം കുറഞ വിലയാണ് ഇപ്പോഴും എന്നാണു കണക്കുകള്‍ . 




Scroll To Top