Tuesday December 06, 2016
Latest Updates

കഴിഞ്ഞ മാസം ഡബ്ലിനിലെ ഭവന വില ഇടിഞ്ഞെന്ന് സി എസ് ഓ, പുതിയ നിക്ഷേപകരും ഭവനമേഖല ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ മാസം ഡബ്ലിനിലെ ഭവന വില ഇടിഞ്ഞെന്ന് സി എസ് ഓ, പുതിയ നിക്ഷേപകരും ഭവനമേഖല ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: കഴിഞ്ഞ മാസം ഡബ്ലിനിലെ ഭവന വില ഇടിഞ്ഞതായി റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ വിലയുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴും 22.4 ശതമാനം വില കൂടുതലാണ്.0.1 ശതമാനമാണ് കഴിഞ്ഞ മാസം വില ഇടിഞ്ഞത്. ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം ഇത് ആദ്യമായാണ് ഡബ്ലിനിലെ പ്രോപ്പര്‍ട്ടി വില കുറയുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 

ഈ വര്‍ഷം നവംബര്‍ വരെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് 16.2 ശതമാനം വില കൂടി. പ്രതിമാസം 0.5 ശതമാനം വീതമാണ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് വില കൂടുന്നത്. അതേസമയം 2007 ല്‍ ഹൌസിംഗ് ബൂം ഉണ്ടായ സമയത്തേക്കാള്‍ ഭവന വില 35.8 ശതമാനം കുറവാണ്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 2007 ഫെബ്രുവരിയെ അപേക്ഷിച്ച് 44.3 ശതമാനം വില കുറവാണ്. 

പ്രോപ്പര്‍ട്ടി ഇന്‍ഡസ്ട്രി അയര്‍ലണ്ടിന്റെ കണക്ക് പ്രകാരം അയര്‍ലണ്ടിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന ഈ വര്‍ഷം 10,000 വര്‍ധിച്ചു. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന 24,992 ആയിരുന്നത് 34,676 ആയി വര്‍ധിച്ചു. നഗരങ്ങളിലെ വീടുകള്‍ക്ക് കൂടുതല്‍ വില വര്‍ധിക്കും. ഡബ്ലിനിലെ ഭവന പ്രതിസന്ധി രൂക്ഷമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത വര്‍ഷം എത്ര വീടുകള്‍ നിമ്മിക്കുന്നു എന്നതിനെ ആശ്രയിച്ചാകും വിലയിലെ ഏറ്റക്കുറച്ചിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ ഭവനമാര്‍ക്കറ്റില്‍ വില്‍പ്പന നടക്കുന്നില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ ഭവനവില കുറച്ചതാണെന്നും ,കൂടുതല്‍ ആവശ്യക്കാര്‍ രംഗത്ത് വരുന്നതോടെ വിലയില്‍ ഏതാനം മാസങ്ങള്‍ കൂടി വിലക്കൂടുതല്‍ ഉണ്ടാകാനാണ് സാധ്യതയെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.കൂടുതല്‍ ഭവനങ്ങള്‍ മെയ് മാസത്തിനു ശേഷം പണി പൂര്‍ത്തിയാക്കുകയും മാര്‍ക്കറ്റില്‍ ലഭ്യമാവുകയും ചെയ്യുമ്പോള്‍ വില കുറയാനാണ് സാധ്യതയെന്നും അവര്‍ പറയുന്നു.എന്നാല്‍ അയര്‍ലണ്ടിലെയ്ക്ക് പുതിയ നിക്ഷേപമിറക്കുന്നവര്‍ പോലും ഭവന വിപണിയില്‍ ലക്ഷ്യം വെക്കുന്നതിനാല്‍ അങ്ങനെ ഉറപ്പിക്കാനാവും എന്ന് കരുതാനാവില്ലെന്നും ഒരു വിഭാഗം സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്.

Scroll To Top