Wednesday September 26, 2018
Latest Updates

ഡബ്ലിനിലെ വാടക വീടുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കാന്‍ നിയമം വരും

ഡബ്ലിനിലെ വാടക വീടുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കാന്‍ നിയമം വരും

ഡബ്ലിന്‍ :ഭവന പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യമുയരുന്നു. വാടക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ എന്‍സിടി മാതൃകയില്‍ പുതിയ പരിശോധന സമ്പ്രദായം കൊണ്ടുവരണമെന്ന ഫിനാ ഫോയിലിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് സൂചനകള്‍.

എന്‍സിടി മോഡലിലുള്ള പരിശോധന വീടുകളുടെ നിലവാരം പരിശോധിച്ച് വാടകയ്ക്ക് നല്കുന്നത് വഴി കൃത്യമായ വാടക നിശ്ചയിക്കുന്നതിനും സഹായകമാവും.ഇപ്പോള്‍ വെറും പത്തു ശതമാനം വാടകഭവനങ്ങള്‍ മാത്രമാണ് പ്രാദേശിക അധികൃതരാല്‍ പരിശോധിക്കപ്പെടുന്നത്..പാര്‍ടിയുടെ എന്‍സിടി പദ്ധതി നിലവില്‍ വന്നാല്‍ പുതിയതായി മാര്‍ക്കറ്റില്‍ വരുന്ന വാടകകെട്ടിടങ്ങളും നിലവിലുള്ളവയും പരിശോധനയ്ക്ക് ശേഷമാവും വാടകയ്ക്ക് നല്‍കുക.

ഡബ്ലിനിലെ അപാര്‍ട്മെന്റുകളുടെ ഉയരം 28 മീറ്റര്‍ ആയി വര്‍ധിപ്പിക്കണം.ഇപ്പോഴത്തേക്കാള്‍ നാല് മീറ്റര്‍ കൂടുതലാണിത്.ഡബ്ലിനിലെ മോശമായ ഭവനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതു ലക്ഷ്യമിട്ടാണ് പാര്‍ട്ടിയുടെ ഈ നിര്‍ദേശങ്ങള്‍.ഡബ്ലിന്‍ നഗരമധ്യത്തിലെ സ്‌കൈ ലൈനിന്റെ ഉയരംകൂട്ടി പുതിയ ഉന്നത നിലവാരത്തിലുള്ള അപാര്‍ട്മെന്റുകള്‍ നിര്‍മിക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടു.

Scroll To Top