Friday September 22, 2017
Latest Updates

ഷെഫുമാരില്ല;അയര്‍ലണ്ടില്‍ റസ്റ്റോറന്റുകള്‍ പൂട്ടുന്നു, 5000 ഒഴിവുകള്‍

ഷെഫുമാരില്ല;അയര്‍ലണ്ടില്‍ റസ്റ്റോറന്റുകള്‍ പൂട്ടുന്നു, 5000 ഒഴിവുകള്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഷെഫുമാരെ കിട്ടാനില്ലാത്തതിനാല്‍ നിരവധി റസ്റ്റോറന്റുകള്‍ പൂട്ടാനൊരുങ്ങുന്നു.പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര നടപടികളെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.ഓരോ വര്‍ഷവും 5000ഷെഫ് ട്രയിനികളുടെ ഒഴിവുകളുണ്ടെന്ന് റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (ആര്‍എഐ) വെളിപ്പെടുത്തി.പുതിയ ട്രയിനികളെ തിരഞ്ഞെടുക്കുന്നതിനുണ്ടായിരുന്ന സിഇആര്‍ടിയെ ഉടന്‍ പുനസ്ഥാപിക്കണമെന്ന് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ആഡ്രിയാന്‍ കമ്മിന്‍സ് ആവശ്യപ്പെട്ടു.

കൃഷിയിലും മല്‍സ്യബന്ധനത്തിലും രാജ്യത്തുടനീളം നിശ്ചയദാര്‍ഢ്യമുള്ള പരിശീലന കേന്ദ്രങ്ങളുണ്ട്.പാചകമേഖലയില്‍ പക്ഷെ അത്തരം കേന്ദ്രങ്ങളുടെ അഭാവമുണ്ട്.ഷെഫുമാരെ കിട്ടാനില്ലാത്തത് ഇവിടെ പതിവ് പ്രശ്‌നമാണ്.പുതിയ അപ്രന്റീസുകളെ ക്ഷണിക്കുകയെന്നതാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏക മാര്‍ഗം.ഷെഫ് ജോലിക്ക് അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും ശരിയായ പരിശീലനം ലഭിച്ചവരല്ല.അദ്ദേഹം പറഞ്ഞു.

‘ഓരോ വര്‍ഷവും 1800 ഷെഫുമാര്‍ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്.എന്നിട്ടും 5000 ഷെഫുമാരുടെ കുറവ് നമുക്കുണ്ട് അസോസിയേഷന്‍ പറയുന്നു.രാജ്യവ്യാപകമായി പത്ത് പരിശീലന കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചാലേ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനാകൂ.’

സ്റ്റേറ്റ് ടൂറിസം ട്രയിനിംഗ് ഏജന്‍സി (സിഇആര്‍ടി) 1963ലാണ് ഇവിടെ സ്ഥാപിതമായത്.ഹോട്ടല്‍ -ടൂറിസം രംഗത്തെ തൊഴില്‍ സേനയ്ക്ക് പരിശീലനം നല്‍കുന്നതിനായാണ് ഇത് ആരംഭിച്ചത്.എന്നാല്‍ 2003ല്‍ അത് പിരിച്ചുവിട്ടു.

Scroll To Top