Friday December 09, 2016
Latest Updates

കറിമണത്തിന്റെ പേരില്‍ ഇന്ത്യാക്കാരെ ആക്ഷേപിച്ച ഹോട്ടലുകാരന്‍ പുതിയ ഓഫറുമായി രംഗത്ത്, പിന്തുണയുമായി ആയിരങ്ങള്‍ !

കറിമണത്തിന്റെ പേരില്‍ ഇന്ത്യാക്കാരെ ആക്ഷേപിച്ച ഹോട്ടലുകാരന്‍ പുതിയ ഓഫറുമായി രംഗത്ത്, പിന്തുണയുമായി ആയിരങ്ങള്‍ !

ഡബ്ലിന്‍ :ഇന്ത്യക്കാര്‍ക്ക് കറി മണമാണെന്നു പറഞ്ഞു ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഹോട്ടല്‍ ഉടമ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. ഇത്തവണ തന്റെ ഹോട്ടല്‍ പരിസരത്തുള്ള ‘നോ’ പോസ്‌ററുകള്‍ വലിച്ചു കീറുന്നവര്‍ക്ക് 50 ശതമാനം ഡിസ്‌കൌണ്ട് നല്‍കുമെന്നാണ് ഇയാള്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഡബ്ലിനിലെ ഫിസ് ബറോയിലെ ചാര്‍ലിവില്ലെ ലോഡ്ജ് ഹോട്ടല്‍ ഉടമയുടേതാണ് വിവാദ പോസ്റ്റ്. താന്‍ ഹിതപരിശോധനയില്‍ ‘യെസ്’ വിഭാഗത്തെ അനുകൂലിക്കുന്ന വ്യക്തിയാണെന്നും,അതിനാല്‍ തന്നെ തന്റെ ഹോട്ടലിന്റെ പരിസരത്തു നിറഞ്ഞിരിക്കുന്ന ‘നോ’ വിഭാഗത്തിന്റെ പോസ്റ്ററുകള്‍ വലിയ അലോസരം സൃഷ്ടിക്കുന്നുവെന്നുമാണ് ഇയാളുടെ വാദം. പോസ്‌റര്‍ കീറിയെടുത്ത് ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ചെക്ക്ഇന്‍ സമയത്ത് ബില്‍ തുകയില്‍ 50% ഇളവു നല്‍കുമെന്നും ഇയാള്‍ പറയുന്നു. നേരത്തേ, വാട്ടര്‍ ബില്ലുകള്‍ കൊണ്ട് പേപ്പര്‍ പ്ലയിനാക്കി ഹോട്ടലില്‍ എത്തുന്നവര്‍ക്കും ഇയാള്‍ ഡിസ്‌കൌണ്ട് പ്രഖ്യാപിച്ചിരുന്നു.

രണ്ടായിരത്തില്‍ അധികം പേരാണ് മണിക്കൂറുകള്‍ക്കകം പുതിയ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തത്.

തങ്ങളുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി ഫാദേര്‍സ് ആന്‍ഡ് മദേര്‍സ് മാറ്റെര്‍സ് സംഘടന ഗാര്‍ഡക്ക് പരാതി നല്‍കിയിരുന്നു. തങ്ങളുടെ പോസ്റ്ററുകള്‍ വലിച്ചുകീറി ആളുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുന്നതായും തങ്ങളുടെ ശ്രദ്ധയില്‍ പെട്ടുവെന്ന് സംഘടന പറയുന്നു. ഈ പോസ്റ്റുകളും ഗാര്‍ഡയുടെ ശ്രദ്ധയില്‍ പെടുത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു.

അതേ സമയം ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പോസ്‌റര്‍ നശിപ്പിക്കുന്നതായി ആര്‍ക്കെങ്കിലും എതിരെ പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കുമെന്ന് ഗാര്‍ഡ അറിയിച്ചു.

Scroll To Top